കൊച്ചി: പൈസ നല്‍കി മൂന്ന് മാസത്തിനുളളില്‍ വിദേശ ജോലി റെഡിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ടേക്ക് ഓഫ് ഓവര്‍സീസ് എജുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി ഉടമയായ കാര്‍ത്തിക തട്ടിയെടുത്തത്ത് കോടികളെന്ന് പോലീസ്. നേരത്തേ അറസ്റ്റിലായ പ്രതിയെ സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്ത ശേഷം വീണ്ടും കോടതിയില്‍ ഹാജരാക്കി. ഇവരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ആവശ്യമെങ്കില്‍ വീണ്ടും കസ്റ്റഡിയിലെടുക്കും. തൃശ്ശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ വിശ്വാസവഞ്ചനയ്ക്കാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കാര്‍ത്തികയെ അറസ്റ്റ് ചെയ്തത്.
കൊച്ചി: വിദേശ ജോലി വാഗ്ദാനം ചെയ്ത് ടേക്ക് ഓഫ് ഓവര്‍സീസ് എജുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി ഉടമയായ കാര്‍ത്തിക തട്ടിയെടുത്തത്ത് ഒരു കോടി രൂപയെന്ന് പോലീസ്. നേരത്തേ അറസ്റ്റിലായ പ്രതിയെ സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്ത ശേഷം വീണ്ടും കോടതിയില്‍ ഹാജരാക്കി. ഇവരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ആവശ്യമെങ്കില്‍ വീണ്ടും കസ്റ്റഡിയിലെടുക്കും. തൃശ്ശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ വിശ്വാസവഞ്ചനയ്ക്കാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കാര്‍ത്തികയെ അറസ്റ്റ് ചെയ്തത്.
യുകെയില്‍ സോഷ്യല്‍ വര്‍ക്കറായി ജോലി നല്‍കാമെന്നു പറഞ്ഞ് 5.23 ലക്ഷം രൂപയാണ് തൃശ്ശൂര്‍ സ്വദേശിനിയില്‍നിന്ന് തട്ടിയെടുത്തത്.എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലും ഇവര്‍ക്കെതിരേ പരാതിയുണ്ട്.