Saturday, April 5, 2025

ഇന്‍സ്റ്റാഗ്രാം റീല്‍സിന് അശ്ലീല കമന്റിട്ട യുവാവിനോട് ആദ്യം മാപ്പ്, പിന്നെ ഭീഷണി, പണം തട്ടല്‍, യുവതിയടക്കം അറസ്റ്റില്‍;പ്രതികള്‍ സോഷ്യല്‍ മീഡിയ താരം ആറാട്ടണ്ണനെ മര്‍ദ്ദിച്ചവര്‍

Must read

- Advertisement -

കൊച്ചി : സിനിമാ റിവ്യൂകളിലൂടെ യൂടൂബില്‍ പ്രശസ്തനാണ് ആറാട്ടണ്ണന്‍ എന്ന് വിളിക്കുന്ന സന്തോഷ് വര്‍ക്കി. ഈയടുത്തകാലത്തിറങ്ങിയ ഒരു സിനിമയ്ക്ക് മോശം റിവ്യൂ നല്‍കിയത് പേരില്‍ സന്തോഷ് വര്‍ക്കിയെ മെട്രോ ഇടനാഴിയില്‍ വച്ച് പ്രതികള്‍ ആക്രമിക്കുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് കൂട്ടത്തിലുണ്ടായിരുന്ന ജസ്‌ലി ഇന്‍സ്റ്റാഗ്രാമില്‍ റീല്‍സ് ഇടുന്നു. റീല്‍സിന് കമന്റായി മൂവാറ്റുപുഴയിലുളള യുവാവ് ഒരു അശ്ലീല കമന്റിട്ടു. ഇന്‍ബോക്‌സിലും സന്ദേശമെത്തിയതോടെ യുവതി ഏരൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പോലീസ് സ്‌റ്റേഷനില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ജസ്‌ലി യുവാവിന് മാപ്പുകൊടുത്ത് പിരിഞ്ഞു. പിന്നീടാണ് ട്വിസ്റ്റുണ്ടായത്.
ഏറെനേരം കഴിഞ്ഞിട്ടും യുവാവ് സ്റ്റേഷന്‍ പരിസരത്ത് നിന്നും പോകാത്തത് ശ്രദ്ധയില്‍പ്പെട്ട പൊലീസുകാര്‍ വിവരം തിരക്കിയപ്പോഴായിരുന്നു ട്വിസ്റ്റ്.പരാതി പിന്‍വലിക്കാന്‍ സല്‍മാന്‍ ഫാരിസും ജെസ്ലിനും 20ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും ഒടുവില്‍ അഞ്ച് ലക്ഷം രൂപയില്‍ ഒത്തുതീര്‍പ്പായെന്നും 27കാരന്‍ വെളിപ്പെടുത്തി. വിശദമായിചോദിച്ചതോടെ ജസ്ലിനും സല്‍മാനും രണ്ട് ലക്ഷം രൂപ ഭീഷണിപ്പെടുത്തി അഭിജിത്തിന്റെ അക്കൗണ്ട് മുഖേനെ വാങ്ങിയെന്ന് തുറന്നുപറഞ്ഞു. യുവതിക്ക് കൈമാറാനുള്ള ബാക്കി മൂന്ന് ലക്ഷം രൂപയുമായി വരുന്ന ബന്ധുവിനെ കാത്താണ് യുവാവ് സ്റ്റേഷന്‍ പരിസരത്ത് തന്നെ നിന്നത്. തുടര്‍ന്ന് യുവാവ് നല്‍കിയ പരാതിയില്‍
ആലപ്പുഴ ചെങ്ങന്നൂര്‍ കാഞ്ഞിരനെല്ലിക്കുന്നോത്ത് വീട്ടില്‍ ജെസ്ലിനും സുഹൃത്തുക്കളായ മലപ്പുറം നിലമ്പൂര്‍ ചുങ്കത്തറ മുതുകുട്ടി വീട്ടില്‍ സല്‍മാന്‍ ഫാരിസും ഇടുക്കി കുമളി കൂത്തനാടി വീട്ടില്‍ അഭിജിതും അറസ്റ്റിലാകുകയും ചെയ്തു.

See also  തിരുവനന്തപുരത്ത് രണ്ടുപേര്‍ക്ക് കൂടി കോളറ …
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article