കുഞ്ഞിനെ ഫ്‌ളാറ്റില്‍ നിന്ന് എറിഞ്ഞത് അമ്മ തന്നെ; കൊടുംക്രൂരതയ്ക്ക് പിന്നിലെന്ത്?

Written by Taniniram

Published on:

കൊച്ചിയില്‍ നടുറോഡില്‍ കുഞ്ഞിനെ എറിഞ്ഞ് കൊന്നത് 23 കാരിയായ കുഞ്ഞിന്റെ അമ്മ. യുവതി പീഡനത്തിരയായാണ് ഗര്‍ഭിണിയായതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇന്ന് രാവിലെയാണ് യുവതി രക്ഷകര്‍ത്താക്കള്‍ പോലും അറിയാതെ ഫ്‌ളാറ്റില്‍ പ്രസവിച്ചത്. പ്രസവശേഷം കുഞ്ഞിനെ കൊറിയര്‍ വന്ന ആമസോണ്‍ കാര്‍ട്ടണിലാക്കി മുകളില്‍ നിന്ന് താഴേക്ക് എറിയുകയായിരുന്നു. കുഞ്ഞ് ചാപിളളയായിട്ടാണോ ജനിച്ചതെന്ന വിവരം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ അറിയാന്‍ കഴിയുകയുളളൂ. വീഴ്ചയുടെ ആഘാതത്തിലും മരണം സംഭവിക്കാം. എന്നാല്‍ കുഞ്ഞിന്റെ കഴുത്തില്‍ ഷാള്‍ മുറുക്കിയ പാടുണ്ടെന്നും പോലീസ് സംശയിക്കുന്നു.

യുവതിയെ പീഡിപ്പിച്ച വ്യക്തിയെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഗര്‍ഭിണിയാണെന്ന വിവരം രക്ഷിതാക്കള്‍പോലും അറിഞ്ഞിരുന്നില്ലെന്നാണ് പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊലപാതകകുറ്റത്തിന് എഫ്‌ഐആര്‍ തയ്യാറാക്കാനാണ് പോലീസിന്റെ തീരുമാനം.

See also  ബൈക്കപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

Related News

Related News

Leave a Comment