ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‌ലീമ സുല്‍ത്താനയില്‍ നിന്നും ഞെട്ടിക്കുന്ന തെളിവുകള്‍ എക്‌സൈസ് സംഘത്തിന് ലഭിച്ചു. ലഹരി വ്യാപാരത്തിന് പുറമേ സിനിമ താരങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്ന തസ്‌ലീമ പെണ്‍വാണിഭ ഇടപാടുകളും നടത്തിയിരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. സിനിമയിലെ പ്രമുഖ താരത്തിന് ഒരു മോഡലിന്റെ ചിത്രം വാട്‌സാപ്പില്‍ അയച്ചു നല്‍കിയാതായി പൊലീസ് കണ്ടെത്തി. 25,000 രൂപ നല്‍കിയാല്‍ പെണ്‍കുട്ടിയെ എത്തിക്കാമെന്ന് തസ്‌ലീമ ചാറ്റിലൂടെ അറിയിക്കുന്ന തെളിവുകളും ലഭിച്ചു.
തസ്ലീമ കഞ്ചാവ് കടത്തിന് ഉപയോഗിച്ച വാഹനം വാടകയ്ക്ക് എടുത്തത് എറണാകുളത്ത് നിന്നാണെന്നും എക്സൈസ് കണ്ടെത്തിയിരുന്നു. പിന്നില്‍ വന്‍ ശൃംഖലയുണ്ടെന്നാണ് വിവരം. ആറ് കിലോ ‘പുഷ്’ കിട്ടിയെന്ന തസ്ലീമ സുല്‍ത്താന പറയുന്ന ചാറ്റ് വിവരങ്ങളും എക്സൈസിന് ലഭിച്ചിട്ടുണ്ട്. വില്‍പ്പനക്കാര്‍ക്കിടയിലെ ഹൈബ്രിഡ് കഞ്ചാവിന്റെ പേരാണ് ‘പുഷ്’. അതേസമയം തസ്‌ലീമ സുല്‍ത്താനക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കിയില്ല. കൂടുതല്‍ തെളിവ് ശേഖരണത്തിന് ശേഷം ആയിരിക്കും കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുക.കഴിഞ്ഞ ബുധനാഴ്ചയാണ് തസ്‌ലീമയെ ആലപ്പുഴയില്‍ നിന്ന് പിടികൂടുന്നത്.