Monday, March 31, 2025

ഭാര്യ ജനനേന്ദ്രിയം മുറിച്ചെന്ന് ഭർത്താവ്, കള്ളക്കേസിൽ കുടുക്കാൻ സ്വയം മുറിച്ചതെന്ന് ഭാര്യ…

Must read

- Advertisement -

കോഴിക്കോട് (Calicut) : കഴിഞ്ഞ വ്യാഴാഴ്ചയാണ് തലക്കുളത്തൂർ സ്വദേശിയായ അമ്പത്താറുകാരൻ ഭാര്യ ജനനേന്ദ്രിയം മുറിച്ചെന്ന് എലത്തൂർ പൊലീസിനെ വിളിച്ചറിയിക്കുന്നത്. പൊലീസെത്തിയപ്പോൾ പരുക്കേറ്റ നിലയിലായിരുന്നു ഇയാൾ. എന്നാൽ തന്നെ കള്ളക്കേസിൽ കുടുക്കാൻ ഭർത്താവ് സ്വയം മുറിച്ചതാണെന്നാണ് ഭാര്യ പറയുന്നത്. ഇവർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി.

പത്തുവർഷമായി ക്രൂരമായ ആക്രമണമാണ് ഭർത്താവിൽ നിന്ന് താനും രണ്ട് പെൺമക്കളും അനുഭവിക്കുന്നതെന്ന് ഭാര്യ പറയുന്നു. പല തവണ പൊലീസിൽ പരാതി നൽകിയിട്ടും ഫലം കണ്ടില്ലന്നും ഇവർ ആരോപിക്കുന്നു. രണ്ടുപേരുടേയും പരാതികൾ വിശദമായി കേട്ട ഏലത്തൂർ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

See also  ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ ഭാര്യ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട് മരിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article