Tuesday, September 30, 2025

ഭാര്യയെ ഒളിച്ചോടാൻ സഹായിച്ചെന്ന സംശയത്താൽ യുവതിയുടെ സഹോദരിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി…

Must read

- Advertisement -

ഡൽഹി ( Delhi ) : ഭാര്യയെ ഒളിച്ചോടാൻ സഹായിച്ചെന്ന സംശയത്തിൽ യുവാവ് ഭാര്യാ സഹോദരിയെ വെട്ടിക്കൊലപ്പെടുത്തി. (A young man hacked his wife’s sister to death on suspicion that she had helped his wife escape.) രണ്ട് ബന്ധുക്കളെ വെട്ടിപ്പരിപ്പേൽക്കുകയും ചെയ്തു. നുസ്റത്ത് എന്ന യുവതിയാണ് മരിച്ചത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. നുസ്രത്തും മറ്റു ബന്ധുക്കളുമാണ് തന്‍റെ ഭാര്യയെ ഒളിച്ചോടാൻ സഹായിച്ചതെന്ന സംശയമാണ് പ്രതിയെ കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് പ്രതി ഇസ്തേഖർ അഹ്മദ് നുസ്റത്തിന്‍റെ വീട്ടിലെത്തിയത്. ചായയുമായി വന്ന നുസ്റത്തിനെ തന്‍റെ ടിഫിൻ ബോക്സിലൊളിപ്പിച്ച കത്തിയുപയോ​ഗിച്ച് നെ‍ഞ്ചിലും കഴുത്തിലും പല തവണ ആക്രമിക്കുകയായിരുന്നു. നുസ്റത്ത് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

തടയാൻ ശ്രമിച്ച മരുമകളെയും മറ്റൊരു ഭാര്യാ സഹോദരിയെയും പ്രതി മര്‍ദിച്ചുവെന്ന് പൊലീസ് പറയുന്നു. പ്രതിയെ മറ്റു കുടുംബാം​ഗങ്ങൾ ചേർന്നാണ് പ്രതിയെ പൊലീസിലേൽപ്പിച്ചത്. കുടുംബത്തിന്‍റെ ഏക ആശ്രയമായ നുസ്റത്തിന്‍റെ ഭർത്താവ് ജയിലിലാണ്. നാല് പെൺമക്കളുണ്ട്.

See also  ബാറ്ററി വളർത്തുനായ കടിച്ചുമുറിച്ചു…. വീട് അഗ്നിബാധയിൽ കത്തിനശിച്ചു…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article