തിരുവനന്തപുരം (Thiruvananthapuram) : തിരുവനന്തപുരം കല്ലിയൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. കല്ലിയൂര്‍ സ്വദേശി ബിന്‍സി (34) യാണ് കൊല്ലപ്പെട്ടത്. (A husband hacked his wife to death in Kalliyur, Thiruvananthapuram. The deceased was identified as Binsi (34), a native of Kalliyur.) ഭര്‍ത്താവ് സുനിലിനെ നേമം പൊലീസ് കസ്റ്റഡിയിലെടുത്തു. ഹരിതകര്‍മ സേനാംഗമാണ് മരിച്ച ബിന്‍സി.
നിര്‍മ്മാണ തൊഴിലാളിയാണ് സുനില്‍. അയല്‍വീട്ടിലെ രാവിലെ കുട്ടികള്‍ വീട്ടിലെത്തിയപ്പോഴാണ് ബിന്‍സി രക്തത്തില്‍ കുളിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് മുതിര്‍ന്നവരെ വിവരം അറിയിക്കുകയും ബിന്‍സിയെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.
രാത്രിയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രി സുനില്‍ എത്തുമ്പോള്‍ ബിന്‍സി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും, ഇതേച്ചൊല്ലിയുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് സുനില്‍ പൊലീസിനോട് വെളിപ്പെടുത്തിയതെന്നാണ് വിവരം.