Sunday, April 20, 2025

ഫെവിക്വിക് കൊണ്ട് ഭാര്യയുടെ വായ ഒട്ടിച്ച് കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍…

Must read

- Advertisement -

ബംഗളുരു (Bangalore) : കര്‍ണാടകയിലെ നെലമംഗലയിലാണ് സംഭവം നടന്നത്. ഭാര്യയുടെ വായ ഫെവിക്വിക് ഗ്ലൂ കൊണ്ട് ഒട്ടിച്ച് കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. (Police have arrested a husband who tried to strangle his wife by covering her mouth with Feviquik glue.) ഭാര്യയെ കൊല്ലാന്‍ നോക്കിയ സിദ്ധലിംഗസ്വാമിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ മഞ്ജുള ആശുപത്രിയില്‍ ചികിത്സയിലാണ്.

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഇയാള്‍ ഈ കൃത്യം ചെയ്തതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് അബോധാവസ്ഥയിലായ മഞ്ജുളയെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. സിദ്ധലിംഗസ്വാമിയുടെ ഫോണ്‍ ട്രാക്ക് ചെയ്താണ് പോലീസ് ഇയാളെ പിടികൂടിയത്.

ഇവരുടെ വിവാഹം കഴിഞ്ഞിട്ട് പത്ത് വര്‍ഷത്തിലേറെയായി. സിദ്ധലിംഗസ്വാമിയ്ക്കും മഞ്ജുളയ്ക്കും രണ്ട് മക്കളുമുണ്ട്. അടുത്തിടെയായി മഞ്ജുള ഫോണില്‍ ഒരുപാട് സമയം ചെലവഴിക്കുന്നത് സിദ്ധലിംഗസ്വാമിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതോടെ ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് കരുതിയ സിദ്ധലിംഗസ്വാമി മഞ്ജുളയെ കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നു. എന്നാല്‍ അയല്‍ക്കാര്‍ ഇടപെട്ടതോടെ മഞ്ജുളയുടെ ജീവന്‍ രക്ഷിക്കാനായി. സിദ്ധലിംഗസ്വാമിയ്‌ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, മറ്റൊരു കൊലപാതകത്തിന്റെ കഥയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. ചിത്രദുര്‍ഗിലാണ് സംഭവം നടന്നത്. ജ്യോത്സ്യന്റെ നിര്‍ദേശപ്രകാരം സാമ്പത്തിക അഭിവൃദ്ധിയ്ക്കായി യുവാവ് 52 കാരനെ കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 9നാണ് സംഭവം നടന്നത്. ആന്ധ്രാ സ്വദേശിയായ ആനന്ദ് റെഡ്ഡിയാണ് കൊലപാതകം നടത്തിയത്. പ്രഭാകര്‍ എന്നയാളെയാണ് ഇയാള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. മാരമ്മ ദേവിയ്ക്ക് നരബലി നടത്തിയാല്‍ സാമ്പത്തിക അഭിവൃദ്ധിയുണ്ടാകുമെന്നും സാമ്പത്തികബാധ്യതകള്‍ ഇല്ലാതാകുമെന്നും തുമകുരുവിലെ ജ്യോത്സ്യനായ രാമകൃഷ്ണ ആനന്ദിനോട് പറഞ്ഞു. ഇത് വിശ്വസിച്ച ആനന്ദ് ചെരുപ്പുകുത്തിയായി ജോലി ചെയ്തുവരികയായിരുന്ന പ്രഭാകറിനെ ക്രൂരമായി കൊലപ്പെടുത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

See also  കാമുകിയുമായി ജീവിക്കാന്‍ രണ്ട് ജീവനെടുത്ത നിനോ മാത്യു ജയിലില്‍ മര്യാദക്കാരന്‍; വധശിക്ഷയില്‍ ഇളവ് ചെയ്ത ഹൈക്കോടതി വിധിക്കെതിരെ പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കില്ല
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article