Saturday, April 5, 2025

ATM കൗണ്ടർ പൊളിച്ച് പണം കവരാൻ ശ്രമിച്ച ഹോട്ടൽ ജീവനക്കാരനായ ബീഹാർ സ്വദേശി പിടിയിൽ

Must read

- Advertisement -

തിരുവനന്തപുരം വട്ടിയൂർക്കാവ് ജംഗ്ഷന് സമീപം കാനറ ബാങ്കിൻ്റെ ATM കൗണ്ടർ (ATM Counter) പൊളിച്ച് പണം കവരാൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതിയെ വട്ടിയൂർക്കാവ് പോലീസ് അറസ്റ്റു ചെയ്തു. ബീഹാർ അരാ റിയ ജില്ലയിൽ മോഹൻപൂർ, രാംപൂർ ബുദ്ധേശ്രീയിൽ മുഹമ്മദ് തൻവീറിനെയാണ് (29) പോലീസ് അറസ്റ്റു ചെയ്തത്.

ഇയാൾ വട്ടിയൂർക്കാവിന് സമീപമുള്ള ഹോട്ടലിലെ ജീവനക്കാരനാണ്. സെപ്റ്റംബർ 21ന് രാത്രിയാണ് സംഭവം. ATM കൗണ്ടറിനുള്ളിൽ പ്രവേശിച്ച് മെഷീൻ്റെ മുൻവശം താഴ്ഭാഗത്തുള്ള പാനൽ ഡോർ പൂട്ടു പൊട്ടിച്ച് തുറന്ന ശേഷം ബാറ്ററി പാനൽ ഇളക്കി മാറ്റുന്ന സമയം സെക്യൂരിറ്റി കൺട്രോളിൽ അലാറം മുഴങ്ങിയതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

എസ്.എച്ച്.ഒ. അജീഷ്. എസ്.ഐമാരായ ബൈജു, അരുൺ കുമാർ, വിജയകുമാർ, സുരേഷ് കുമാർ, മനോഹരൻ, സി.പി.ഒ. രാജേഷ്, ഷാഡോ ടീം അംഗമായ രാജീവ് എന്നിവർ അടങ്ങിയ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

See also  സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസങ്ങളില്‍ വേനല്‍ മഴ ലഭിക്കും…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article