Saturday, October 18, 2025

സ്‌കൂളിൽ പോകാൻ മടിച്ചതിന് അമ്മ വഴക്ക് പറഞ്ഞു; 15കാരി തൂങ്ങിമരിച്ചു

Must read

തിരുവനന്തപുരം (Thiruvananthapuram) : വിതുരയിൽ 15കാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിതുര ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയായ ആത്മജയാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.

കഴിഞ്ഞ 5 ദിവസങ്ങളായി കുട്ടി സ്‌കൂളിൽ പോയിരുന്നില്ല. ഇതിനെച്ചൊല്ലി അമ്മയുമായി തർക്കവുമുണ്ടായി. ഇതിന്റെ വിഷമത്തിലാകാം ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്തു.

മറ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article