തിരുവല്ല മുത്തൂരിലുളള ഒരു കുടുംബത്തിന്റെ ബാത്റൂമില്‍ ക്യാമറ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം മൂന്ന് സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ ഇയാള്‍ പെന്‍ക്യാമറയില്‍ പകര്‍ത്തി. കുളിമുറിയില്‍ ഒളിപ്പിച്ചിരുന്ന ക്യാമറ അബദ്ധത്തില്‍ താഴെ വീണത് കേസില്‍ വഴിത്തിരിവായത്. ശ്രദ്ധയില്‍പ്പെട്ടതോടെ വീട്ടുകാര്‍ ക്യാമറയുടെ മെമ്മറിക്കാര്‍ഡ് പരിശോധിച്ചതോടെയാണ് സംഭവത്തിന്റെ ഗൗരവം മനസിലായത്.
പിന്നീട് പോലീസിനെ അറിയിക്കുകയായിരുന്നു. അന്വേഷണത്തില്‍ മുത്തൂര്‍ സ്വദേശി പ്രിനു (30) ആണ് ക്യാമറ വച്ചെതെന്ന് മനസിലാക്കി. എന്നാല്‍ പ്രതി സഹോദരി ഭര്‍ത്തവായ പോലീസ് ഉദ്യോഗസ്ഥന് അരുണ്‍ ബാബുവിന്റെ ക്വാര്‍ട്ടേഴ്സില്‍ ഒളിവില്‍ പോയി. എന്നാല്‍ പോലീസ് കണ്ടെത്തി അറസ്റ്റു ചെയ്യുകയായിരുന്നു. ബന്ധുവായ പോലീസ് ഉദ്യോഗസ്ഥനെയും കേസില്‍ പ്രതി ചേര്‍ത്തു.