ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ‘അമ്മ’യ്‌ക്കെതിരല്ല, സിനിമയില്‍ പവര്‍ ഗ്രൂപ്പും മാഫിയയും ഇല്ല : സിദ്ദിഖ്

Written by Web Desk1

Published on:

കൊച്ചി (Kochi) : സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മൗനം വെടിഞ്ഞ് മലയാള സിനിമാ സംഘടനയായ ‘അമ്മ’. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമെന്ന് ജനറല്‍ സെക്രട്ടറി സിദ്ദിഖ് പ്രതികരിച്ചു. വിഷയത്തില്‍ നിന്ന് ഒളിച്ചോടിയിട്ടില്ല. പ്രസിഡന്റ് മോഹന്‍ലാല്‍ സ്ഥലത്തുണ്ടായിരുന്നില്ല, അവരോടുള്‍പ്പെടെ ചര്‍ച്ച ചെയ്യാനാണ് സമയമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും നിര്‍ദേശങ്ങളും തികച്ചും സ്വാഗതാര്‍ഹമാണ്. റിപ്പോര്‍ട്ട് പുറത്തുവരുന്നതിനെ എതിര്‍ത്തിട്ടില്ല. റിപ്പോര്‍ട്ടില്‍ എന്ത് നടപടിയെടുക്കണമെന്ന് തീരുമാനിക്കുന്നത് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് ചെയ്തവര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണെന്നും ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരില്‍ സിനിമ മേഖലയെ ആകെ കുറ്റപ്പെടുത്തരുതെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടോ എന്ന്അറിയില്ല. എന്റെ ജീവിതത്തില്‍ അത്തരമൊരു പവര്‍ ഗ്രൂപ്പിനെ പറ്റി അറിയില്ല. രണ്ട് കൊല്ലം മുമ്പ് രണ്ട് സംഘടനയിലെ അംഗങ്ങളെ ചേര്‍ത്ത് ഒരു ഹൈ പവര്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. അല്ലാതെ ഒരു പവര്‍ ഗ്രൂപ്പും മാഫിയവും സിനിമ മേഖലയില്‍ ഇല്ലെന്ന് സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

രണ്ട് വര്‍ഷം മുമ്പ് റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി സജി ചെറിയാന്‍ വിളിച്ചിരുന്നു. താനും ഇടവേള ബാബുവുമാണ് അന്ന് ചര്‍ച്ചയില്‍ പങ്കെടുത്തതെന്നും ഞങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നുവെന്നും സിദ്ദിഖ് പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അമ്മയ്‌ക്കെതിരായ റിപ്പോര്‍ട്ടല്ല. അമ്മയെ ഹേമ കമ്മിറ്റി പ്രതികൂട്ടില്‍ നിര്‍ത്തിയിട്ടുമില്ല. ഞങ്ങള്‍ ഹേമ കമ്മിറ്റിക്കൊപ്പമാണ് മാധ്യമങ്ങള്‍ ഞങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതില്‍ വിഷമം ഉണ്ടെന്നും സിദ്ദിഖ് പറഞ്ഞു

See also  രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലമിതാ…

Related News

Related News

Leave a Comment