Thursday, February 27, 2025

വണ്ടി തട്ടിയപ്പോൾ പുഞ്ചിരിച്ച് ക്ഷമ ചോദിച്ചു; പിന്നാലെ പോയി ചുംബിച്ച് യുവാവ്…

Must read

കോയമ്പത്തൂർ (Coimbathoor) : പെൺകുട്ടിയെ വഴിയിൽ തടഞ്ഞ് നിർത്തി ചുംബിച്ച യുവാവ് അറസ്റ്റിൽ. (The young man who stopped the girl on the road and kissed him was arrested.) പെൺകുട്ടിയെ അനുവാദം കൂടാതെ അപരിചിതനായ യുവാവ് ചുംബിക്കുകയായിരുന്നു. കോയമ്പത്തൂർ സ്വദേശിയായ മുഹമ്മദ് ഷരീഫാണ് പ്രതി.

സ്‌കൂട്ടറിൽ യാത്ര ചെയ്തിരുന്ന പെൺകുട്ടി റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വണ്ടി ഒരു ഭാഗത്തേക്ക് മാറ്റുന്നതിനിടയിൽ പ്രതിയുടെ സ്‌കൂട്ടറിൽ തട്ടിയിരുന്നു. പിന്നാലെ പെൺകുട്ടി ഇയാളോട് ചിരിച്ചുകൊണ്ട് ക്ഷമ ചോദിച്ചു. എന്നാൽ ഇതിന് പിന്നാലെ ഇയാൾ പെൺകുട്ടിയെ പിന്തുടരുകയും വണ്ടി തടഞ്ഞ് നിർത്തി കഴുത്തിലും കയ്യിലും ചുംബിക്കുകയായിരുന്നു.

ഭയന്ന പെൺകുട്ടി ഇയാളെ തള്ളിയതിന് ശേഷം സ്‌കൂട്ടറിൽ കയറി രക്ഷപ്പെട്ടു. സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പെൺകുട്ടി ചിരിച്ചതുകൊണ്ടാണ് താൻ ചുംബിച്ചതെന്ന വിചിത്ര വിശദീകരണമാണ് യുവാവ് പോലീസിനോട് പറഞ്ഞത്.

See also  ബേക്കറിയിലെ ജീവനക്കാരനുമായി ഭാര്യയ്ക്ക് അടുപ്പമെന്ന സംശയം;പെട്രോളുമായെത്തി കാർ തടഞ്ഞു; തീ കൊളുത്തി ഭാര്യയെ കത്തിച്ച് കൊന്ന ശേഷം പോലീസിൽ കീഴടങ്ങി
- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article