കളക്ടറുടെ `ഹായ്, ഹൗ ആർ യു’ എന്ന വാട്സാപ് മെസ്സേജ് കണ്ട കോട്ടയം ജില്ലാ പോലീസ് മേധാവി നമ്പർ ബ്ലോക്ക് ചെയ്തു…

Written by Web Desk1

Published on:

കോട്ടയം (Kottayam) : ജില്ലാ പൊലീസ് മേധാവിയുടെ ഫോണിലേക്ക് കുശലാന്വേഷണം നടത്തി മുൻ ജില്ലാ കലക്ടർ വി.വിഘ്നേശ്വരിയുടെ വാട്സാപ് സന്ദേശം. എന്നാൽ മെസേജ് വന്നതിന് പിന്നാലെ നമ്പർ ബ്ലോക്ക് ചെയ്ത് പൊലീസ് മേധാവി കെ കാർത്തിക് . കലക്ടർ വിഘ്നേശ്വരിയുടെ മറവിൽ മെസേജ് അയച്ചത് വ്യാജനാണെന്ന് മനസിലായതോടെയാണ് എസ്പി നമ്പർ ബ്ലോക്ക് ചെയ്തത് .

കഴിഞ്ഞദിവസം വൈകിട്ടാണ് സംഭവം. വിഘ്നേശ്വരിയുടെ പ്രൊഫൈൽ ചിത്രവും ഉപയോഗിച്ചിരിക്കുന്ന അക്കൗണ്ടിൽ നിന്ന് ഹായ്, ഹൗ ആർ യു എന്ന സന്ദേശം കണ്ടപ്പോഴേ എസ്പി കെ.കാർത്തിക്കിന് കാര്യം പിടികിട്ടി. ഒന്നു കൂടി പരിശോധിച്ച് സന്ദേശത്തിന്റെ ഉറവിടം ശ്രീലങ്കയിൽ നിന്നാണെന്ന് ഉറപ്പിച്ചു. അൽപം കടുപ്പിച്ച് സന്ദേശം അയച്ച് ഈ നമ്പർ സൈബർ സെല്ലിന് അദ്ദേഹം കൈമാറി. നമ്പറും ബ്ലോക്ക് ചെയ്തു.

തന്റെ ഔദ്യോഗിക ഫോൺ നമ്പറിലേക്ക് ഇതാദ്യമല്ല വ്യാജ സന്ദേശം എത്തുന്നത് . അതിനാൽ ജാഗ്രത പുലർത്താറുണ്ടെന്നും കാർത്തിക് പറഞ്ഞു. വ്യാജ സന്ദേശം എത്തുമെന്ന് പേടിച്ച് നമ്പർ മാറ്റാൻ ആർക്കും ആകില്ല. എന്നാൽ പരിചിതമല്ലാത്ത നമ്പർ വരുമ്പോൾ ശ്രദ്ധിക്കണം. പരിചയമുള്ള പ്രൊഫൈൽ ചിത്രങ്ങളാണെങ്കിലും ഒന്നു കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

See also  ആനയെ ഇറക്കുന്നതിനിടെ പാപ്പാന് ദാരുണാന്ത്യം

Related News

Related News

Leave a Comment