തിരുവനന്തപുരത്ത് ലഹരിമാഫിയുടെ അഴിഞ്ഞാട്ടം; പാസ്റ്റര്‍ക്ക് വെട്ടേറ്റു; കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിക്ക് മര്‍ദ്ദനം

Written by Taniniram

Published on:

തിരുവനന്തപുരം : വെളളറട കണ്ണനൂരില്‍ ഇന്നലെ രാത്രി ലഹരിമാഫിയുടെ വിളയാട്ടം. വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. തര്‍ക്കത്തെത്തുടര്‍ന്ന് പാസ്റ്റര്‍ അരുണിനെ വെട്ടപരിക്കേല്‍പ്പിച്ചു. കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിക്കും ഭര്‍ത്താവിനും നടുറോഡില്‍ മര്‍ദ്ദിച്ച് അവശരാക്കി. റോഡിലും വീടുകളിലും പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങള്‍ മറിച്ചിട്ടു.

സംഭവത്തെ എതിര്‍ത്ത നാട്ടുകാര്‍ക്ക് നേരെയും ആക്രമണമുണ്ടായി. പോലീസില്‍ വിവരമറിയിച്ചെങ്കിലും പോലീസെത്താന്‍ വൈകിയത് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കി. ഒടുവില്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് അക്രമികളില്‍ ഒരാളെ പിടികൂടി.

Related News

Related News

Leave a Comment