Tuesday, July 1, 2025

സ്റ്റുഡന്റ് പോലീസ് കേഡറ്റിനെ ലൈംഗികാതിക്രമത്തിനിരയാക്കിയ ഗ്രേഡ് എസ്‌ഐ പിടിയിൽ…

Must read

- Advertisement -

തൃശൂർ (Thrissur) : പോക്‌സോ കേസിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റിനെ ലൈംഗികാതിക്രമത്തിനിരയാക്കിയ ഗ്രേഡ് എസ്‌ഐ കസ്റ്റഡിയിൽ. കേരള പോലീസ് ഗ്രേഡ് എസ്.ഐ ചന്ദ്രശേഖരൻ (50) ആണ് കസ്റ്റഡിയിലുള്ളത്. തൃശൂരിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റിനെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് നടപടി.

രണ്ടു വർഷം മുമ്പ് ചാപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപത്ത് കാറിൽ വച്ച് പീഡിപ്പിച്ചെന്ന് വിദ്യാർത്ഥിനി കൗൺസിലിങിൽ വെളിപ്പെടുത്തിയതിനെ തുടർന്നാണ് കേസെടുത്തിരിക്കുന്നത്. അന്ന് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടി ഇന്ന് പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.

പെൺകുട്ടിയുടെ വെളിപ്പെടുത്തൽ പൊലീസിനെ അറിയിച്ചതിന് പിന്നാലെ തൃശൂർ റൂറൽ വനിതാ പോലീസ് കേസെടുത്തിരുന്നു.പോക്‌സോ നിയമ പ്രകാരമാണ് എസ്.ഐക്കെതിരെ കേസെടുത്തിരിക്കുന്നത്. ഉടൻതന്നെ പ്രതിയുടെ മൊഴി രേഖപ്പെടുത്തും. വൈദ്യ പരിശോധനക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.

See also  നടൻ കൂട്ടിക്കൽ ജയചന്ദ്രന് പോക്സോ കേസിൽ മുൻകൂർ ജാമ്യമില്ല
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article