തിരുവനന്തപുരം (Thiruvananthapuram): ആഴാകുളം തൊഴിച്ചലിനടുത്താണ് സംഭവം. വാടകവീട്ടിലെ ഹാളിൽ ജർമൻ പൗരനെ മരിച്ച നിലയിൽ കണ്ടെത്തി. ഗോർജ് കാളിനെയാണ് (48) മരിച്ച നിലയിൽ കണ്ടെത്തിയത്. തൊഴിച്ചൽ കുന്നത്തുവിളാകം ലക്ഷ്മിഹൗസിൽ താമസിക്കുന്ന ജർമൻ ദമ്പതികളെ കാണാൻ എത്തിയതാണ് ഇയാൾ. എന്നാൽ ഇവർ വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീലങ്കയിലാണ്.
ഇവരെ കാണുന്നതിന് കഴിഞ്ഞ ബുധനാഴ്ചയാണ് ഗോർജ് കാൾ ഇവിടെ എത്തിയത്. വെള്ളിയാഴ്ച വൈകുന്നേരമായിട്ടും ഇദ്ദേഹത്തെ പുറത്തു കാണാതിരുന്നതോടെ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.