Friday, August 15, 2025

വിവാഹാഘോഷത്തിനിടെ പടക്കത്തില്‍ നിന്ന് തീ പടര്‍ന്ന് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; ആറു മരണം

Must read

- Advertisement -

ഭുവനേശ്വര്‍ (Bhubaneswar) : വിവാഹാഘോഷത്തിനിടെ പടക്കത്തില്‍ നിന്ന് തീ പടര്‍ന്ന് പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒഡിഷയില്‍ ആറു മരണം. വ്യാഴാഴ്ച ദര്‍ബംഗയിലാണ് സംഭവം. മരിച്ചവരില്‍ മൂന്നു പേര്‍ കുട്ടികളാണ്. കല്യാണ വീട്ടില്‍ ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടിച്ചതാണ് വന്‍ ദുരന്തത്തില്‍ കലാശിച്ചത്. കല്യാണ വീട്ടിലെ പന്തലടക്കം എല്ലാ സാധനങ്ങളും പൂര്‍ണമായി കത്തി നശിച്ചു.

നരേഷ് പാസ്വാന്‍ എന്നയാളുടെ മകളുടെ വിവാഹം അടുത്ത ദിവസമാണ് നടക്കേണ്ടിയിരുന്നത്. വിവാഹത്തലേന്ന് നടന്ന ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടിച്ചത് വലിയ ദുരന്തത്തിന് കാരണമാവുകയായിരുന്നു. അയല്‍വാസിയായ രാമചന്ദ്ര പാസ്വാന്റെ കുടുംബമാണ് തീപിടുത്തത്തില്‍ മരിച്ചത്.

വധുവിന്റെ വീടിന് അടുത്തുള്ള രാമചന്ദ്ര പാസ്വാന്റെ വീട്ടിലാണ് പന്തല്‍ ഒരുക്കിയിരുന്നത്. ഇവിടെ പാചകത്തിനായി എല്‍.പി.ജി സിലണ്ടറും, വാട്ടര്‍ പമ്പുകളിലും ജനറേറ്ററുകളിലും ഉപയോഗിക്കാനായി ഡീസലും കരുതിയിരുന്നു. പടക്കത്തില്‍നിന്ന് പാചക വാതക സിലിണ്ടറിലേക്കും ഡീസലിലേക്കും തീ പടര്‍ന്ന് അപകടമുണ്ടാവുകയായിരുന്നു.

See also  'ചോളീ കേ പീച്ചേ' വരികൾക്ക് വരന്‍ നൃത്തം ചെയ്തു; വിവാഹം വേണ്ടെന്ന് വധുവിന്റെ അച്ഛന്‍…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article