എസ്ബിഐ ജീവനക്കാരിയെന്ന പേരിൽ തട്ടിപ്പ്; `ലോൺ റെഡിയാക്കിത്തരാം’, ഗൂഗിൾ പേ വഴി കമ്മീഷനായി 469000 വാങ്ങി…

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvnanthapuram) : കീഴാറൂർ തുടലി ഡാലുംമുഖം പമ്മംകോണം സനൽഭവനിൽ സനിത (31) (Sanitha in Keezharur Tudali Dalumukham Pammamkonam Sanalbhavan) യെയാണ് കന്റോൺമെന്റ് പൊലീസ് ഇൻസ്പെക്ടർ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്.

ബാങ്ക് ജീവനക്കാരി എന്ന വ്യാജേന മുദ്രാ ലോൺ സംഘടിപ്പിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി പലരിൽനിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതി പിടിയിൽ. സ്റ്റേറ്റ് ബാങ്ക് ഓഫ്‌ ഇന്ത്യയുടെ വഴുതക്കാട് ബ്രാഞ്ചിലെ ജീവനക്കാരിയാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത് എന്ന് പൊലീസ് പറഞ്ഞു. പലരിൽ നിന്നായി ലോണിനുള്ള കമ്മിഷനെന്ന പേരിലാണ് ഗൂഗിൾ പേ വഴി ഇവർ 469000 രൂപ കൈപ്പറ്റിയത്.

ലോൺ ലഭിക്കാതെയായതോടെ പണം നൽകിയവർ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. എസ് ഐ മാരായ ജിജുകുമാർ, സന്ദീപ്, ഗ്രീഷ്മ ചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

See also  സൗന്ദര്യവർധക വസ്തുക്കൾ നിർമിക്കുന്ന ഫാക്ടറിയിൽ തീപിടിത്തം

Leave a Comment