മിക്സ്ചർ കഴിച്ച അഞ്ച് വയസ്സുകാരൻ മരിച്ചു…..

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : മിക്സ്ചർ കഴിച്ച് ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും അനുഭവപ്പെട്ട അഞ്ച് വയസുകാരൻ മരിച്ചു. മടത്തറ നെല്ലിക്കുന്ന് താഹന മൻസിലിൽ ജമീലിന്റെയും തൻസിയയുടെയും മകൻ മുഹമ്മദ് ഇഷാൻ (5) ആണ് മരിച്ചത്.

തലേദിവസം ബേക്കറിയിൽനിന്നു വാങ്ങിയ മിക്സ്ചർ കഴിച്ചശേഷമാണ് കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതെന്നാണ് രക്ഷിതാക്കൾ പറയുന്നു. ബുധനാഴ്ച പുലർച്ചെ ഛർദ്ദി അനുഭവപ്പെട്ടതോടെ കുട്ടിയെ കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പക്ഷേ, ജീവൻ രക്ഷിക്കാനായില്ല.

കുട്ടി കഴിച്ച ആഹാരസാധനങ്ങളുടെ അവശിഷ്ടങ്ങൾ പൊലീസ് ശേഖരിച്ചു. വിശദ പരിശോധനക്ക് ശേഷമേ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. കുമ്മിൾ ഏയ്ഞ്ചൽ സ്കൂൾ എൽ.കെ.ജി വിദ്യാർഥിയായിരുന്നു ഇഷാൻ.

See also  ഒന്നരവയസുകാരി ദൃഷാനയെ ഇടിച്ച് കോമയിലാക്കിയ കാർ ഒമ്പത് മാസത്തിന് ശേഷം കണ്ടെത്തി, പ്രതി വിദേശത്ത്

Related News

Related News

Leave a Comment