ലക്നൗ (Lucknow) : ഉത്തര്‍പ്രദേശില്‍ യുവതി ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി. (In Uttar Pradesh, a woman killed her husband by giving him a quotation.) വിവാഹം കഴിഞ്ഞ് 14 ദിവസങ്ങള്‍ കഴിഞ്ഞപ്പോഴായിരുന്നു ക്രൂരമായ കൊലപാതകം. ഉത്തര്‍പ്രദേശിലെ ഔറയ്യ ജില്ലയിലെ ദിലീപ് എന്ന യുവാവിനെയാണ് ഭാര്യയും കാമുകനും ചേര്‍ന്ന് ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട ദിലീപിന്‍റെ ഭാര്യ പ്രഗതി യാദവും, അനുരാഗ് യാദവ് എന്ന യുവാവും നാലു വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ യുവതിയുടെ ഇഷ്ടം വീട്ടുകാര്‍ എതിര്‍ത്തു. ദിലീപുമായുള്ള പ്രഗതിയുടെ വിവാഹം നടത്തുയത് പ്രഗതിയുടെ ഇഷ്ടപ്രകാരം ആയിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
മാര്‍ച്ച് 19 നാണ് ദിലീപിനെ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ പൊലീസ് കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റിരുന്ന ദിലീപിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ബുദുനയിലെ കമ്മ്യൂണിറ്റി സെന്‍ററില്‍വെച്ച് ദിലീപിന്‍റെ നില ഗുരുതരമായതിനെ തുടര്‍ന്ന് മധ്യപ്രദേശിലെ ഗ്വാളിയാറിലേക്ക് കൊണ്ടുപോയി. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് ദിലീപിന്‍റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് ക്വട്ടേഷന്‍ വിവരം പുറത്തറിയുന്നത്.
പ്രഗതിക്ക് വിവാഹത്തിനു ശേഷം കാമുകനായ അനുരാഗിനെ കാണാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ദിലീപിനെ കൊലപ്പെടുത്താന്‍ ഇരുവരും പദ്ധതിയിടുകയായിരുന്നു. കൊല നടത്തുന്നതിനായി രാമാജി ചൗധരി എന്ന ക്വട്ടേഷന്‍ ഗുണ്ടയെ ഇവര്‍ ഏല്‍പ്പിച്ചെന്നും അയാള്‍ക്ക് രണ്ട് ലക്ഷം രൂപ നല്‍കിയെന്നും പൊലീസ് പറഞ്ഞു. കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.