- Advertisement -
എറണാകുളം (Eranakulam) : കൊച്ചി വൈപ്പിൻ സ്വദേശിയെ കുടുംബവഴക്കിനെ തുടർന്ന് ഭാര്യ കുത്തിക്കൊന്നു. നായരമ്പലം സ്വദേശി അറയ്‌ക്കൽ ജോസഫാണ് കൊല്ലപ്പെട്ടത്.
വൈകുന്നേരം ഏതാണ്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. കേസിൽ ഭാര്യ പ്രീതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളാണ് എന്ന് സംശയിക്കുന്നുണ്ട്.
നിലവിൽ വിവാഹമോചനത്തിനുള്ള കേസ് കൊടുത്തിരിക്കുകയായിരുന്നു ജോസഫും പ്രീതിയും. കുടുംബ പ്രശ്നത്തെ തുടർന്ന് രണ്ട് വീടുകളിലായാണ് ഇവർ താമസിച്ചിരുന്നത്.
കാറ്ററിംഗ് ജോലികൾ ചെയ്യുന്ന ജോസഫ് ഭാര്യ താമസിക്കുന്ന കെട്ടിടത്തിനടുത്ത് ജോലിയുമായി ബന്ധപ്പെട്ട് വരാറുണ്ടായിരുന്നു. ഇത് പ്രീതിക്ക് ഇഷ്ടമായിരുന്നില്ല. അതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.