കൊടും ക്രൂരത; കുവൈറ്റിൽ പിഞ്ചുകുഞ്ഞിനെ വാഷിങ് മെഷീനിലിട്ട് കൊലപ്പെടുത്തി; വീട്ടുജോലിക്കാരി അറസ്റ്റിൽ….

Written by Web Desk1

Published on:

കുവൈറ്റ് (Kuwaith) : കുവൈറ്റിൽ ഒന്നര വയസുകാരനെ വാഷിംഗ്‌ മെഷീനിലിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ വീട്ടുജോലിക്കാരി പിടിയിൽ. ഫിലിപ്പീൻസ് സ്വദേശിയായ വീട്ടുജോലിക്കാരിയാണ് പിടിയിലായത്. ഇന്നലെ മുബാറഖ് അല്‍ കബീര്‍ ഗവര്‍ണറേറ്റിലെ സ്വദേശി വീട്ടിലാണ് ക്രൂരമായ കൊലപാതകം.

കുട്ടിയുടെ കരച്ചിൽ കേട്ട് മാതാപിതാക്കൾ എത്തുമ്പോൾ വാഷിംഗ്‌ മെഷീനിൽ കിടന്ന് പിടയുന്ന കുട്ടിയെ ആണ് കണ്ടത്. ഉടൻ തന്നെ സമീപത്തെ ജാബിർ ആശുപത്രിയിലേക്ക് കൊണ്ടുപോയി അടിയന്തര ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വീട്ടുജോലിക്കാരിയെ മാതാപിതാക്കൾ നൽകിയ വിവരത്തിൽ പോലീസ് അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചു.

See also  സോഷ്യൽ മീഡിയ വഴി ചാറ്റ് ചെയ്ത് സാമ്പത്തിക തട്ടിപ്പ്

Related News

Related News

Leave a Comment