Monday, April 7, 2025

യുവതിയെയും ഇരട്ടക്കുട്ടികളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ മുൻ സൈനികർ പിടിയിൽ

Must read

- Advertisement -

കൊല്ലം (Kollam) : അഞ്ചലില്‍ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസില്‍ മുന്‍ സൈനികരായ പ്രതികള്‍ പതിനെട്ടുവര്‍ഷത്തിന് ശേഷം പിടിയില്‍. (In the case of murdering a young woman and her twins in Anchal, the ex-soldiers arrested after 18 years.) പോണ്ടിച്ചേരിയില്‍ നിന്നാണ് സിബിഐ രണ്ട് പ്രതികളെയും പിടികൂടിയത്. അഞ്ചല്‍ സ്വദേശി ദിബില്‍ കുമാര്‍, കണ്ണുര്‍ സ്വദേശി രാജേഷ് എന്നിവരാണ് പിടിയിലായത്.

ഇവരെ കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയിലെത്തിച്ച ശേഷം റിമാന്‍ഡ് ചെയ്തു. സൈനികരായ ഇരുവരും പത്താന്‍ കോട്ട് യൂണിറ്റിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 2006 ഫെബ്രുവരിയിലാണ് കൊല്ലം അഞ്ചല്‍ സ്വദേശിനിയായ അവിവാഹിതയായ യുവതിയും അവരുടെ രണ്ട് പെണ്‍മക്കളും കൊല്ലപ്പട്ടത്. ഈ കൊലപാതകത്തില്‍ മുന്‍ സൈനികരായ ഇരുവര്‍ക്കും പങ്കുണ്ടെന്ന് പൊലീസും സിബിഐയും കണ്ടെത്തിയിരുന്നു.

സംഭവത്തിന് പിന്നാലെ പ്രതികളായ ഇരുവരും ഒളിവിലായിരുന്നു. സൈന്യത്തിലേക്കും ഇവര്‍ മടങ്ങിയെത്തിയില്ല. ഇവര്‍ രാജ്യം വിട്ടുവെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണവും നടത്തിയിരുന്നു. കഴിഞ്ഞ ആഴ്ചകളായി പ്രതികളെ കുറിച്ച് സൂചനകള്‍ ചെന്നൈ സിബിഐ യൂണിറ്റിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പോണ്ടിച്ചേരിയില്‍ നിന്ന് പിടികൂടുകയായിരുന്നു. പോണ്ടിച്ചേരിയില്‍ ഇരുവരും മറ്റൊരു വിലാസത്തില്‍ സ്‌കൂള്‍ അധ്യാപികമാരെ വിവാഹം കഴിച്ച് താമസിക്കുകയായിരുന്നു.

ദിബില്‍ കുമാറില്‍ രഞ്ജിനിക്ക് ജനിച്ചതാണ് ഈ കുട്ടികള്‍ എന്നാണ് പറയുന്നത്. ആ കുട്ടികളുടെ പിതൃത്വം സംബന്ധിച്ച് രഞ്ജിനിയുടെ കുടുംബം പരാതികളുമായി മുന്നോട്ടുപോയിരുന്നു. കുട്ടികളുടെ ഡിഎന്‍എ പരിശോധിക്കാന്‍ വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് തെളിവുകള്‍ നശിപ്പിക്കുന്നതിനായി ദിബിലും രാജേഷും രഞ്ജിനിയുടെ വീട്ടില്‍ എത്തുകയായിരുന്നു. രഞ്ജിനിയെ മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തി. കൃത്യം നടത്താനായി ഇരുവരും സൈന്യത്തില്‍ നിന്ന് അവധിയെടുത്ത് നാട്ടിലെത്തിയതായി സിബിഐ കണ്ടെത്തിയിരുന്നു. ഇവരെ കണ്ടെത്തുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ സിബിഐ ഇനാം പ്രഖ്യാപിച്ചിരുന്നു.

See also  കൊടുങ്ങല്ലൂരിൽ സ്മാർട്ട് ബസ് കാത്തിരിപ്പ് കേന്ദ്രം തുറന്നു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article