ന്യൂഡൽഹി (Newdelhi) : ഡല്‍ഹി നരേലയില്‍ അഞ്ച് വയസുകാരനെ അച്ഛൻ്റെ ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. (A five-year-old boy was kidnapped and murdered by his father’s driver in Delhi’s Narela.) ഡൈവര്‍ നിറ്റുവാണ് കൊലപാതകം നടത്തിയത്. ഇയാൾക്കായി തിരച്ചില്‍ തുടരുകയാണ്. കുട്ടിയുടെ മൃതദേഹം നിറ്റുവിൻ്റെ വാടക വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. ഇഷ്ടികയും കത്തിയും ഉപയോഗിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ വൈകുന്നേരം 3:30 ന് കുട്ടിയെ തട്ടിക്കൊണ്ടുപോയതായി നരേല ഇൻഡസ്ട്രിയൽ ഏരിയ പൊലീസ് സ്റ്റേഷനിൽ വിവരം നൽകിയിരുന്നു. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതായെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം. തുടർന്ന് ബന്ധുക്കളും അയൽവാസികളും തിരച്ചിൽ നടത്തിയതിനിടെ സമീപത്തുള്ള ഡ്രൈവറുടെ വാടകമുറിയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.