Saturday, April 5, 2025

വീണ്ടും വ്യാജ ഡിജിറ്റൽ അറസ്റ്റ് ;26കാരിയെ നഗ്‌നയാക്കി 1.78 ലക്ഷം രൂപ തട്ടിയെടുത്തു

Must read

- Advertisement -

മുംബൈ : സര്‍ക്കാര്‍ തലത്തില്‍ നിരവധി ബോധവത്ക്കരണം നടത്തിയിട്ടും വ്യാജ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ നിരവധിയാളുകള്‍ കുടുങ്ങുകയാണ്. മുംബൈ നഗരത്തെ ഞെട്ടിച്ച തട്ടിപ്പ് നടന്നിരിക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസ് എന്ന വ്യാജേന മുംബൈയില്‍ ഡിജിറ്റല്‍ അറസ്റ്റിനിടെ 26 വയസ്സുകാരിയെ നഗ്‌നയാക്കി 1.7 ലക്ഷം രൂപ തട്ടിയെടുത്തു. ബോറിവാലി ഈസ്റ്റില്‍ താമസിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതി, നവംബര്‍ 19നാണ് തട്ടിപ്പിന് ഇരയായത്. ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. നിലവില്‍ ജയിലില്‍ കഴിയുന്ന ജെറ്റ് എയര്‍വേയ്‌സിന്റെ സ്ഥാപക ചെയര്‍മാന്‍ നരേഷ് ഗോയലുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണത്തിനിടെ യുവതിയുടെ പേരും അന്വേഷണസംഘത്തിനു ലഭിച്ചെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

തട്ടിപ്പുകാര്‍ യുവതിയെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. സംഭാഷണം പിന്നീട് വിഡിയോ കോളിലേക്ക് മാറുകയും അവള്‍ ഡിജിറ്റല്‍ അറസ്റ്റിലാണെന്ന് പറയുകയും ചെയ്തു. ചോദ്യം ചെയ്യല്‍ തുടരാന്‍ ഒരു ഹോട്ടല്‍ മുറി ബുക്ക് ചെയ്യാന്‍ തട്ടിപ്പുകാര്‍ യുവതിയോട് ആവശ്യപ്പെട്ടു. ഒരു ഹോട്ടലില്‍ മുറിയെടുത്ത് ചെക്ക് ഇന്‍ ചെയ്തപ്പോള്‍ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ പരിശോധിക്കാന്‍ 1,78,000 രൂപ ട്രാന്‍സ്ഫര്‍ ചെയ്യണമെന്ന് തട്ടിപ്പുകാര്‍ പറഞ്ഞു. ബോഡി വെരിഫിക്കേഷന്‍ ആവശ്യമാണെന്നു പറഞ്ഞ സംഘം വിഡിയോ കോളിനിടെ വസ്ത്രവും അഴിപ്പിച്ചു.

പിന്നീട് താന്‍ കബളിപ്പിക്കപ്പെട്ടുവെന്നു മനസിലാക്കിയ യുവതി നവംബര്‍ 28ന് പൊലീസിനെ സമീപിക്കുകയും പരാതി നല്‍കുകയും ചെയ്തു. ടെക്‌സ്‌റ്റൈല്‍ ഭീമനായ വര്‍ധമാന്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ശ്രീ പോള്‍ ഓസ്‌വാളില്‍ നിന്ന് 7 കോടി രൂപ തട്ടിയെടുക്കാന്‍ നേരത്തെ നരേഷ് ഗോയലിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ് നടന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍കി ബാതില്‍ ഡിജിറ്റല്‍ അറസ്റ്റ് രാജ്യത്തില്‍ നിലവിലില്ലെന്ന് അറിയിച്ചിരുന്നു

See also  നാല് ആഴ്ചയ്ക്കുള്ളിൽ ഹെൽത്ത് കാർഡ് എടുത്തില്ലെങ്കിൽ കർശന നടപടി: മന്ത്രി വീണാ ജോർജ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article