ഉച്ചത്തിൽ സംസാരിച്ചത് ഇഷ്ടമായില്ല, വടിവാളിന് വെട്ടി 23കാരൻ…

Written by Web Desk1

Published on:

ബെംഗളുരു (Bangalore) : ബെംഗളൂരുവിലാണ് സംഭവം. ചായക്കടയിൽ ഉറക്കെ സംസാരിച്ചത് ഇഷ്ടമായില്ല. 24കാരനെ വടിവാളിന് ആക്രമിച്ച് 23കാരൻ. ആളുകളുടെ ശ്രദ്ധ നേടാനായി യുവാവിനെ വടിവാളിന് ആക്രമിക്കുകയായിരുന്നു 23കാരൻ ഹൊസകെരഹള്ളിയിൽ ഒരു ചായക്കടയിൽ ചായകുടിച്ചുകൊണ്ട് നിന്ന 24കാരനാണ് വെട്ടേറ്റത്. 23കാരനാ ചരൻ എന്ന ചാർളിയുടെ സാന്നിധ്യത്തിൽ ഉറക്കെ സംസാരിച്ചതാണ് അക്രമത്തിനുള്ള പ്രകോപനമെന്നാണ് പൊലീസ് വിശദമാക്കുന്നത്.

ഹൊസകെരഹള്ളിയിലെ ബനശങ്കരിയിലാണ് 23കാരൻ താമസിക്കുന്നത്. സ്വകാര്യ കമ്പനിയിലെ സെയിൽസ്മാനായ ദിനേഷ് നായികാണ് ആക്രമണത്തിനിരയായത്. ദിനേഷ് നായിക് രണ്ട് സുഹൃത്തുക്കളോടൊപ്പം ചായ കുടിച്ച് നിൽക്കുമ്പോൾ ഇവിടെയെത്തിയ ചരൻ ഇവർ ശബ്ദമുയർത്തി സംസാരിക്കുന്നതിനെ ചോദ്യം ചെയ്യുകയും ദിനേഷ് നായികിനെ വടിവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. അവധി ദിവസത്തിൽ രാത്രി സുഹൃത്തുക്കളോടൊപ്പം ചായക്കടയിലെത്തിയതായിരുന്നു ദിനേഷ് നായിക്.

സ്കൂട്ടറിലെത്തിയ ചരനെ കണ്ട ശേഷവും സംസാരിക്കുന്നത് തുടർന്നതോടെ താൻ ആരാണെന്ന് അറിയാമോ എന്ന് ചോദിച്ച് 23 കാരൻ അടുത്തെത്തി. അറിയില്ലെന്ന് പറഞ്ഞതിന് പിന്നാലെയാണ് യുവാവ് ആക്രമിച്ചതെന്നാണ് ദിനേഷ് നായിക് വിശദമാക്കുന്നത്. ആക്രമിച്ചയാളെ മുൻ പരിചയമില്ലെന്നാണ് ദിനേഷ് നായിക് വിശദമാക്കുന്നത്. വലിയ രീതിയിൽ ആക്രോശിച്ചുകൊണ്ട് എത്തിയ യുവാവ് മറുപടി പറയുന്നോ എന്ന് ചോദിച്ചായിരുന്നു വെട്ടിയതെന്നാണ് ചികിത്സയിൽ കഴിയുന്ന ദിനേഷ് നായിക് വിശദമാക്കുന്നത്. ദിനേഷിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ യുവാവ് വടിവാൾ എടുക്കുന്നത് കണ്ടതോടെ ഓടി രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ദിനേഷ് നായികിന് വെട്ടേറ്റത്. ഇയാളുടെ നെഞ്ചിലും ചുമലിലും കയ്യിലും വെട്ടേറ്റിട്ടുണ്ട്. സംഭവം കണ്ടെത്തിയ ആളുകൾ ചരനെ തടയാൻ ശ്രമിച്ചതോടെ ഇവർക്ക് നേരെയും യുവാവ് വടിവാൾ വീശുകയായിരുന്നു.

23കാരനായ ചരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതി റിമാൻഡ് ചെയ്തു. നേരത്തെയും സമാനമായ കേസുകൾ ഇയാൾക്കെതിരെയുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. കൊലപാതക ശ്രമം, അനധികൃതമായി തടഞ്ഞുവയ്ക്കുക, ആക്രമണം അടക്കമുള്ള വകുപ്പുകളാണ് 23കാരനെതിരെ ചുമത്തിയിട്ടുള്ളത്.

See also  ലാത്തിചാര്‍ജില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഗുരുതരപരിക്ക്

Leave a Comment