വനത്തില്‍ 2 പെണ്‍കുട്ടികളുടെ മൃതദേഹം കെട്ടിത്തൂക്കിയ നിലയില്‍

Written by Taniniram Desk

Published on:

ODISSA: മാൽകൻഗിരിയിലെ വനത്തിൽ രണ്ട് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. ഒറീസയിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളാണ് മരിച്ച കുട്ടികൾ .വ്യാഴാഴ്ച സ്‌കൂൾ വിട്ട് പെണ്‍കുട്ടികള്‍ വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് കാണിച്ച് വീട്ടുകാർ പൊലീസില്‍ പരാതി നൽകിയിരുന്നു.

സ്കൂൾ യൂണിഫോമില്‍ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ മരത്തില്‍ കെട്ടി തൂക്കിയ നിലയിലാണ് കണ്ടെത്തിയത്. രണ്ട് ദിവസമായി കുട്ടികളെ കാണാനില്ലായിരുന്നുവെന്നും, ഇവര്‍ക്കായി തെരച്ചില്‍ നടത്തി വരികയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാട്ടില്‍ മരത്തിൽ തൂങ്ങിക്കിടക്കുന്ന നിലയില്‍ രണ്ട് മൃതദേഹങ്ങൾ നാട്ടുകാർ ആണ് ആദ്യം കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

വിവരമറിഞ്ഞ് എംവി 79 പൊലീസ് സ്റ്റേഷനിലെയും മോട്ടു പൊലീസ് സ്റ്റേഷനിലെയും പൊലീസ് ഉദ്യോഗസ്ഥര്‍, മൽക്കൻഗിരി എസ്ഡിപിഒ സച്ചിൻ പട്ടേല്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.

See also  ഗുണ കേവിലേക്കിറങ്ങിയ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

Leave a Comment