Wednesday, April 2, 2025

പ്ലസ് വൺ വിദ്യാർഥികൾ‌ തമ്മിൽ സംഘർഷം, 16 വയസ്സുകാരൻ മരിച്ചു; പ്രണയിച്ചത് ഒരേ പെൺകുട്ടിയെ…

Must read

- Advertisement -

ചെന്നൈ (Chennai) ചെരിപ്പു വലിച്ചെറിഞ്ഞതുമായി ബന്ധപ്പെട്ടു പ്ലസ്‌വൺ വിദ്യാർഥികൾ‌ തമ്മിലുണ്ടായ സംഘർഷത്തിനിടെ 16 വയസ്സുകാരൻ മരിച്ചു. നാമക്കൽ എരുമപ്പെട്ടിയിലെ സർക്കാർ സ്കൂൾ വിദ്യാർഥി ആർ.ആകാശ് ആണു മരിച്ചത്. സഹവിദ്യാർഥി റിതീഷ് ശക്തമായി തള്ളിയതിനെ തുടർന്നു താഴെ വീണു ബോധരഹിതനായ ആകാശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇരുവരും ഒരേ പെൺകുട്ടിയെ പ്രണയിച്ചിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട തർക്കമാണു സംഘർഷത്തിൽ കലാശിച്ചതെന്നും പൊലീസ് പറയുന്നു. ക്ലാസ്സ്മുറിക്കു പുറത്തിട്ട ആകാശിന്റെ ചെരിപ്പ് റിതീഷ് വലിച്ചെറിയുകയും ഇതിനെതിരെ ആകാശ് പ്രതികരിക്കുകയും ചെയ്തതിനു പിന്നാലെയാണു സംഘർഷം ഉണ്ടായത്.

അതേസമയം, ആകാശിന്റെ മരണത്തിൽ അധ്യാപകർക്കെതിരെ നടപടി വേണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ സ്കൂളിൽ പ്രതിഷേധിച്ചു.

See also  ക്രിസ്മസ് പുതുവത്സര വിരുന്നിന് എന്നെയും ക്ഷണിച്ചിരുന്നു; ഗവർണർ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article