Saturday, April 5, 2025

കാട്ടാക്കടയില്‍ നാട്ടുകാര്‍ ഭീതിയില്‍ ! ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

Must read

- Advertisement -

തിരുവനന്തപുരം : കാട്ടാക്കട കുറകോണത്ത് ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം.പൊലീസ് അന്വേഷണം തുടങ്ങി.

പൂവച്ചല്‍ സ്വദേശികളായ വിജയകുമാര്‍-സുജ ദമ്പതികളുടെ പത്തു വയസുള്ള കുട്ടിയെയാണ് പുലര്‍ച്ചെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.മുത്തശ്ശിക്കൊപ്പം വീട്ടിലെ മുറിയില്‍ ഉറങ്ങുകയായിരുന്നു കുട്ടി.കുട്ടിയുടെ നിലവിളി കേട്ട് മുത്തശ്ശി ഉണര്‍ന്നപ്പോഴാണ് സംഭവം അറിയുന്നത്. മുത്തശ്ശി എതിര്‍ത്തതോടെ കുട്ടിയെ വിട്ട് ഇയാള്‍ ഓടി രക്ഷപ്പെട്ടുകയായിരുന്നു. ശബ്ദം കേട്ട് കുട്ടിയുടെ പിതാവ് ഓടിയെത്തിയെങ്കിലും അക്രമിയെ പിടികൂടാന്‍ കഴിഞ്ഞില്ല. കാക്കി ഷര്‍ട്ടും കറുത്ത പാന്റുമാണ് ഇയാള്‍ ധരിച്ചിരുന്നതെന്ന് മുത്തശ്ശി വെളിപ്പെടുത്തി.കാട്ടാക്കട പൊലീസില്‍ വിവരം അറിയിച്ചതനുസരിച്ച് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിക്കുകയാണ്.

See also  അമീബിക്ക് മസ്തിഷ്‌ക ജ്വരം; വാട്ടര്‍ ടാങ്ക് വൃത്തിയാക്കാത്തവരും ജലാശയങ്ങളില്‍ കുളിച്ചവരും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article