ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പത്മകുമാറിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. എന്തിനാണ് പത്മകുമാര്‍ അടങ്ങുന്ന നാലംഗ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നത് വ്യക്തമല്ല. സംഭവത്തില്‍ മൂന്ന് പേരാണ് ഇതുവരെ പിടിയിലായിരിക്കുന്നത്.
ചാത്തന്നൂര്‍ കവിതാലയത്തില്‍ പത്മകുമാര്‍, ഭാര്യ കവിത, മകള്‍ അനുപമ എന്നിവരാണ് പിടിയിലായത്. പത്മകുമാറിന്റെ ‘കവിതായലം’ വീട്ടില്‍ വെള്ള സ്വിഫ്റ്റ് ഡിസയര്‍ കാര്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്.
ഈ കാര്‍ ആണോ തട്ടികൊണ്ടുപോകലിന് ഉപയോഗിച്ചതെന്ന് വ്യക്തമല്ല. പൊലീസ് പരിശോധന നടത്തിവരികയാണ്. കേബിള്‍ ടി വി ഉള്‍പ്പടെയുള്ള ബിസിനസ് സംരംഭങ്ങള്‍ നടത്തിയിരുന്ന പത്മകുമാര്‍ ഭേദപ്പെട്ട സാമ്പത്തിക സ്ഥിതിയുണ്ടായിരുന്നയാളാണ്. കുട്ടിയെ തട്ടികൊണ്ടുപോയ ദിവസം രാത്രി പ്രതികള്‍ കിഴക്കനേലയില്‍ ഓട്ടോയില്‍ എത്തിയിരുന്നു. ഓട്ടോ ഡ്രൈവറില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം പത്മകുമാറിലേക്ക് എത്തിയത്. പത്മകുമാര്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ്. കവിത ബേക്കറി നടത്തിവരികയാണ്.