Friday, February 28, 2025

സഹതടവുകാരിയെ ആക്രമിച്ചതിന് ഷെറിനെതിരെ കേസ്…

Must read

കണ്ണൂർ (Kannoor) : ഭാസ്‌കര കാരണവർ വധക്കേസിൽ ജയിൽ കഴിയുന്ന ഷെറിനെതിരെ സഹതടവുകാരിയെ മർദ്ദിച്ചതിന് കേസ്. (A case has been filed against Sher, who is in jail in the Bhaskara Karanavar murder case, for beating up a female inmate.) സഹതടവുകാരിയായ വിദേശ വനിതയെയാണ് ഷെറിൻ ആക്രമിച്ചത്. കേസിൽ ശിഷിക്കപ്പെട്ട് ജയിലിൽ കളിയുന്ന ഷെറിന് ശിക്ഷാഇളവ് നൽകി ജയിൽ മോചിതയാക്കാൻ മന്ത്രിസഭാ യോഗം ശുപാർശ ചെയ്തിരുന്നു. ഈ മകസ് ഗവർണറുടെ പരിഗണനയിലിരിക്കെയാണ് വീണ്ടും ഷെറിനെതിരെ കേസ് വന്നിരിക്കുന്നത്.

ഷെറിന്റെ ജയിൽമോചനവും മന്ത്രിസഭയുടെ ഇടപെടലുകളും വലിയ വിവാദത്തിന് വഴിതെളിച്ചിരുന്നു. ഉന്നതബന്ധങ്ങളാണ് ഷെറിന്റെ മോചനത്തിന് വഴിവച്ചതെന്നായിരുന്നു റിപ്പോർട്ടുകളും ഉയർന്നുവന്ന ആരോപണങ്ങളും. ജയിലിൽ ഷെറിന് വിഐപി പരിഗണന ലഭിച്ചിരുന്നുവെന്നും വഴിവിട്ട രീതിയിലാണ് ഇവരെ പരിഗണിച്ചിരുന്നതെന്നും സഹതടവുകാർ വെളിപ്പെടുത്തിയിരുന്നു.

ഷെറിനെതിരെ സഹതടവുകാരിയായിരുന്ന സുനിതയാണ് രംഗത്തെത്തിയത്. അട്ടക്കുളങ്ങര ജയിലിൽ ഷെറിന് സുഖജീവിതം ആയിരുന്നുവെന്നും വിഐപി പരിഗണന ലഭിച്ചുവെന്നും സുനിത ആരോപിക്കുന്നു. ഷെറിന് ജയിലിൽ മൊബൈൽഫോണും കണ്ണാടിയും മേക്കപ്പ് സെറ്റും ലഭിച്ചതായും, വിഐപി പരിഗണന നൽകിയത് അന്നത്തെ ജയിൽ ഡിഐജി പ്രദീപ് ആണെന്നും സുനിത വെളിപ്പെടുത്തി. മന്ത്രി ഗണേഷ് കുമാറുമായും തനിക്ക് ബന്ധമുണ്ടെന്ന് ഷെറിൻ പറഞ്ഞതായി സുനിത വ്യക്തമാക്കി. പലദിവസങ്ങളിലും രാത്രി ഏഴുമണിക്ക് ശേഷം ഷെറിനെ സെല്ലിൽനിന്ന് പുറത്തുകൊണ്ടുപോകാറുണ്ടെന്നും രണ്ടുമണിക്കൂറോളം കഴിഞ്ഞതിന് ശേഷമാണ് ഇവർ തിരികെവരാറുള്ളതെന്നും സുനിത ആരോപിച്ചു.

ഷെറിനെതിരേ കൊലക്കുറ്റത്തിന് പുറമേ, കവർച്ചാക്കുറ്റവും ഉണ്ട്. അങ്ങനെയുള്ളവർക്ക് പരോളിന് നിയന്ത്രണമുണ്ട്. എന്നാൽ, ഒരുവർഷത്തിനുള്ളിൽ തന്നെ ഷെറിന് പരോൾ നൽകിയിരുന്നു. ഇത് വിവരാവകാശപ്രകാരം ചോദിച്ച് മനസിലാക്കിയതോടെ ഷെറിന് സൗകര്യങ്ങൾ നൽകിയതിന് ജയിലിലെ രണ്ട് ഉദ്യോഗസ്ഥരെ സെൻകുമാർ സ്ഥലംമാറ്റിയെന്നും സുനിത വെളിപ്പെടുത്തുന്നു.

കേരളക്കരയാകെ ഞെട്ടിയ കേസായിരുന്നു ഭാസ്‌കര കാരണവർ കൊലക്കേസ്. പ്രണയവും പകയും ഒരുപോലെ ഇഴചേർന്ന ഈ കൊലക്കേസിലെ ഇര അമേരിക്കൻ മലയാളിയായിരുന്ന ചെറിയനാട് തുരുത്തിമേൽ കാരണവേഴ്സ് വില്ലയിൽ ഭാസ്‌കര കാരണവർ എന്ന 65 കാരനും പ്രതി ഇളയ മകൻ ബിനുപീറ്ററിന്റെ ഭാര്യ ഷെറിനുമായിരുന്നു.

See also  കെഎസ്‍ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം
- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article