- Advertisement -
എറണാകുളം പെരുമ്പാവൂരില്‍ ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മിലുളള തര്‍ക്കത്തിനിടയില്‍ ഭാര്യ യുവാവിന്റെ സ്വകാര്യ ഭാഗത്ത് തിളച്ച എണ്ണ ഒഴിച്ചതായി പരാതി. ഗുരുതരമായി പരിക്കേറ്റ യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. യുവാവിന്റെ ഫോണില്‍ മറ്റൊരു സ്ത്രീയുടെ ചിത്രം കണ്ടതാണ് ഭാര്യയുടെ പ്രകോപനത്തിന് കാരണമെന്നാണ് വിവരം.
യുവാവിന്റെ മുന്‍ കാമുകിയുടെ ചിത്രങ്ങളും സന്ദേശങ്ങളും ഫോണില്‍ കണ്ടതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് യുവതി തിളച്ച എണ്ണ ഭര്‍ത്താവിന്റെ സ്വകാര്യ ഭാഗത്ത് ഒഴിക്കുകയായിരുന്നു. യുവാവിന്റെ പരാതിയില്‍ ഭാര്യക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് പെരുമ്പാവൂര്‍ പൊലീസ് കേസെടുത്തു.