- Advertisement -
ചെന്നൈ (Chennai) : തമിഴ്നാട്ടിലെ വിഴുപുരം ജില്ലയിലെ സർക്കാർ സ്കൂളിൽ അധ്യാപകൻ ചൂരൽ കൊണ്ടു പലതവണ തലയ്ക്കടിച്ചതിനെ തുടർന്ന് ആറാം ക്ലാസുകാരന്റെ തലയോട്ടിക്കും ഞരമ്പുകൾക്കും ഗുരുതരമായി ക്ഷതമേറ്റു. (A sixth-grader suffered serious injuries to his skull and nerves after a teacher at a government school in Villupuram district of Tamil Nadu hit him on the head multiple times with a cane.) കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ദലിത് ബാലനെ മർദിച്ച കായികാധ്യാപകനെ സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരെ പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം പൊലീസ് കേസെടുത്തു.