Tuesday, April 1, 2025

ബെംഗളൂരുവിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചു കയറി അപകടം; മലയാളി യുവാവ് മരിച്ചു

Must read

- Advertisement -

ബെംഗളൂരു (Bangaluru) : ബൈക്ക് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഐടി ജീവനക്കാരനായ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കക്കോടിയിൽ കക്കോടി ഹൗസിൽ ജിഫ്രിൻ നസീർ (24) ആണ് ഡൊംലൂർ മേൽപാലത്തിനു സമീപം അപകടത്തിൽ മരിച്ചത്.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കോഴിക്കോട് സ്വദേശി പ്രണവിനെ ‌ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോറമംഗലയിലെ ബന്ധുവിന്റെ വീട്ടിൽ നിന്നു മടങ്ങുന്നതിനിടെ ഇന്നലെ പുലർച്ചെ ഒന്നിനാണ് അപകടം. കനത്ത മഴയ്ക്കിടെ ഇരുവരും സഞ്ചരിച്ച ബൈക്ക് തെന്നി ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

അബ്ദുൽ നസീർ–ബൽക്കീസ് നസീർ‌ ദമ്പതികളുടെ മകനാണ് ജിഫ്രിൻ. സബാഹ് മുഹമ്മദ്, ജസ്ന നസീർ എന്നിവർ സഹോദരങ്ങളാണ്. മാന്യത ടെക് പാർക്കിൽ പ്രോഗ്രാം അനലൈസറായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം എഐകെഎംസിസിയുടെ സഹായത്തോടെ പോസ്റ്റ്മോർട്ടത്തിനു ശേഷം നാട്ടിലേക്കു കൊണ്ടുപോയി.

See also  ബൈക്കും ലോറിയും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article