തിരുവനന്തപുരം (Thiruvananthapuram) : പൊലീസ് ബാലരാമപുരത്തെ രണ്ടു വയസുകാരിയുടെ കൊലപാതകത്തില്‍ സഹോദരിയുടെ മൊഴി രേഖപ്പെടുത്താന്‍ കുട്ടിയുടെ മുത്തശ്ശിയെയും സഹോദരിയെയും സ്റ്റേഷനില്‍ എത്തിച്ചു. (The police brought the child’s grandmother and sister to the station to record the statement of the sister in the murder of a two-year-old girl in Balaramapuram.) പ്രതി ഹരികുമാര്‍ കുട്ടികളെ മര്‍ദ്ദിച്ചിരുന്നുവെന്ന് അമ്മ ശ്രീതു മൊഴിനല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മൂത്ത കുട്ടിയുടെ മൊഴിയെടുക്കാന്‍ പൊലീസ് തീരുമാനിച്ചത്.
അതേസമയം പ്രതി ഹരികുമാര്‍ സ്റ്റേഷനില്‍ പൊലീസിനോട് നിസഹകരണം തുടരുകയാണ്. പൊലീസ് നല്‍കിയ ഭക്ഷണവും വെള്ളവും പ്രതി നിരസിച്ചു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നിലവില്‍ അമ്മാവനായ ഹരികുമാറിന് മാത്രമേ കൊലപാതകത്തില്‍ പങ്കുള്ളൂവെന്നാണ് പൊലീസിന്റെ നിഗമനം.
കോടതിയില്‍ ഹാജരാക്കുന്ന പ്രതിയെ പൊലീസ് അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. തുടര്‍ന്നായിരിക്കും സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുക്കുക. കുറ്റം ചെയ്‌തെന്ന് സമ്മതിച്ചെങ്കിലും അതിന്റെ കാരണം പ്രതി മാറ്റി പറയുന്നതിനാല്‍ പൊലീസ് ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്.
അതേസമയം, അമ്മ ശ്രീതുവിനെ വിട്ടയച്ചെങ്കിലും വീണ്ടും വിളിച്ച് വരുത്തി ചോദ്യം ചെയ്യും. നിലവില്‍ ശ്രീതു പൂജപ്പുര വനിതാ മന്ദിരത്തിലാണ്. കൂട്ടിക്കൊണ്ട് പോകാന്‍ ആരും എത്താത്തതിനാലാണ് വനിതാ മന്ദിരത്തിലേക്ക് മാറ്റിയത്.