കൊച്ചി (Kochi) : മൂന്നു വര്ഷം മുൻപ് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ മദ്യം നല്‍കി ബലാത്സംഗം ചെയ്‌തെന്ന കേസില്‍ അഭിഭാഷകന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. (The High Court has rejected the anticipatory bail application of a lawyer in the case of raping a minor student after giving him alcohol.)
ഇപ്പോള്‍ പ്ലസ്ടുവില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. തുടര്‍ന്നും പലവട്ടം അതിക്രമത്തിന് ഇരയാക്കിയെന്നും കേസില്‍ പറയുന്നു.
വസ്തുതകള്‍ ശരിയാണെങ്കില്‍ പ്രതി അഭിഭാഷകവൃത്തിയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു. മലപ്പുറം പൊന്നാനി തോട്ടത്തില്‍ നൗഷാദിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. വിക്ടിം റൈറ്റ്‌സ് സെന്റര്‍ പ്രോജക്ട് കോര്‍ഡിനേറ്ററുടെ റിപ്പോര്‍ട്ട്, കേസ് ഡയറി, കൗണ്‍സിലിങ് റിപ്പോര്‍ട്ട് എന്നിവയെ പരിഗണിച്ചതിന് ശേഷമാണ് ഹൈക്കോടതി നടപടി.
ആറന്‍മുള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയാണ് ഹര്‍ജിക്കാരന്‍. വേര്‍പിരിഞ്ഞു കഴിയുന്ന മാതാപിതാക്കളുടെ മകളാണ് അക്രമത്തിനിരയായത്. ബന്ധുവായ സ്ത്രീയുടെ സുഹൃത്താണ് അഭിഭാഷകന്‍. കുട്ടിക്ക് ഹര്‍ജിക്കാരനെ അറിയാമായിരുന്നു.