Wednesday, May 7, 2025

ഓട്ടോറിക്ഷകളിൽ സ്റ്റിക്കർ പതിക്കണം, ബസുകളിൽ 4 ക്യാമറകൾ ഘടിപ്പിക്കണം: ട്രാൻസ്‌പോർട്ട് അതോറിറ്റി ഉത്തരവിറക്കി …

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : ബസുകളിലെല്ലാം ക്യാമറ സ്ഥാപിക്കണമെന്നും ഓട്ടോറിക്ഷകളില്‍ എല്ലാം സ്റ്റിക്കര്‍ പതിക്കണമെന്നും സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഉത്തരവിട്ടു. (The state transport authority has ordered that cameras should be installed on all buses and stickers should be affixed on all auto-rickshaws.)

കെഎസ്ആര്‍ടിസിയുടെയും സ്‌കൂളുകളുടെ ബസുകളിലും സ്വകാര്യ ബസുകളിലും മൂന്ന് ക്യാമറകള്‍ വീതമാണ് ഘടിപ്പിക്കേണ്ടത്. ബസിന്റെ മുന്‍വശവും പിന്‍വശവും കാണാവുന്ന രണ്ട് ക്യാമറകളും അകം ഭാഗം കാണാവുന്ന ക്യാമറയും ഘടിപ്പിക്കണം.

ഡ്രൈവര്‍ ഉറങ്ങി പോകുന്നത് പരിശോധിക്കാനുള്ള അലാം ക്യാമറയും ഘടിപ്പിക്കണം. മീറ്റര്‍ ഇടാതെയാണ് ഓടുന്നതെങ്കില്‍ യാത്രയ്ക്ക് പണം നല്‍കേണ്ടെന്ന് കാണിക്കുന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മാര്‍ച്ച് 31 വരെയാണ് ഇതിന് സമയം നല്‍കിയിരിക്കുന്നത്.

See also  വിവിധ ആവശ്യം ഉന്നയിച്ചു പിജി ഡോക്ടർമാർ സമരത്തിലേക്ക്..
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article