- Advertisement -
ആലപ്പുഴ: വെണ്‍മണി പൂന്തലയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെണ്‍മണി പൂന്തല ഏറം പൊയ്കമുക്ക് മേലേ പുള്ളിയില്‍ ശ്രുതി നിലയത്തില്‍ ഷാജി (62) ആണ് ഭാര്യ ദീപ്തിയെ (50) കൊലപ്പെടുത്തിയശേഷം കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. രാവിലെ ഏഴ് മണിയോടെ സംഭവം നടന്നതെന്ന് കരുതുന്നു. കുടുംബകലഹമാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.