തിരുവനന്തപുരം: പെരുമലയിലെ സ്വന്തം വീട്ടില്‍ നടന്ന ഇരട്ടക്കൊലപാതകത്തില്‍ ഇരയായ ഫര്‍സാനയുമായുള്ള അഫാന്റെ പ്രണയബന്ധം ഇരു വീട്ടുകാര്‍ക്കും അറിയാമായിരുന്നെന്ന് വിവരം. അഫാന്‍ ഫര്‍സാനയുടെ വീട്ടില്‍ മുമ്പ് വന്നിട്ടുണ്ടെന്നും വീട്ടുകാര്‍ പറയുന്നു. അഞ്ചല്‍ കോളേജില്‍ ബിഎസ്സി കെമസ്ട്രി വിദ്യാര്‍ത്ഥിനിയാണ് വെഞ്ഞാറമൂട് മുക്കുന്ന് സ്വദേശിനിയായ ഫര്‍സാന.
അഫാനുമായുള്ള ഇഷ്ടം പെണ്‍സുഹൃത്തായ ഫര്‍സാനയുടെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നു എന്നാണ് വിവരം.അച്ഛന്റെ സഹോദരനെയും ഭാര്യയെയും കൊന്നു പ്രതികാരം തീര്‍ത്ത അഫാന്‍ പെണ്‍സുഹൃത്തിനെ വീട്ടില്‍നിന്നു തന്ത്രപൂര്‍വം വിളിച്ചിറക്കി വെഞ്ഞാറമൂട്ടിലെ തന്റെ വീട്ടില്‍ എത്തിച്ചു. പുറത്തായിരുന്ന അഫാന്‍ ഫര്‍സാനയെ വിളിച്ചു വരുത്തി വീട്ടില്‍ വന്ന് തന്റെ മുറിയില്‍ തന്നെ ഇരിക്കാന്‍ അറിയിച്ചിരുന്നു. അതിനുശേഷം സഹോദരനെ വെഞ്ഞാറമൂട്ടില്‍ കൊണ്ടുപോയി മന്തി വാങ്ങി നല്‍കി. പിന്നീട് അമ്മയെയും പെണ്‍സുഹൃത്തിനെയും അനുജനെയും ആക്രമിച്ചു. പെണ്‍സുഹൃത്തിനെയും അനുജനെയും തലയ്ക്കടിച്ചു കൊലപ്പെടുത്തുകയും അമ്മയെ കുത്തുകയുമായിരുന്നു.