ന്യൂഡല്‍ഹി (Newdelhi) : ഡല്‍ഹിയില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍ സുഹൃത്തിനെ കുത്തിപ്പരുക്കേല്‍പ്പിച്ച് യുവാവ്. (A young man stabbed his girlfriend to death in Delhi after she rejected his marriage proposal.) ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം. പെണ്‍കുട്ടിയെ പല തവണ കുത്തിപ്പരുക്കേല്‍പ്പിച്ച യുവാവ് സ്വയം കുത്തി ആത്മഹത്യ ചെയ്യാനും ശ്രമിച്ചു. പെണ്‍കുട്ടിയുടെ കഴുത്തിലാണ് ഗുരുതര പരുക്ക്. രണ്ടുപേരും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
ഇരുവരും ഒരു വര്‍ഷമായി പരിചയത്തിലാണെന്നും എന്നാല്‍ ബന്ധം തുടരാനോ വിവാഹം കഴിക്കാനോ പെണ്‍കുട്ടി ആഗ്രഹിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു. ബന്ധം തുടരുന്നില്ല എന്ന പെണ്‍കുട്ടിയുടെ തീരുമാനമാണ് യുവാവിനെ ക്രൂര കൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. യുവാവ് അതിക്രൂരമായി പെണ്‍ സുഹൃത്തിനെ കുത്തുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംഭവസ്ഥലത്തെത്തിയ പോലീസ് ദൃക്‌സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് നിന്ന് പെണ്‍കുട്ടിയെ കുത്തിയ കത്തി പോലീസ് കണ്ടെടുത്തു. പ്രതിക്കെതികരെ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.