വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

Written by Web Desk1

Published on:

നെടുങ്കണ്ടം (Nedumkandam) : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ കോട്ടയം സ്വദേശി അറസ്റ്റിൽ. (A Kottayam resident was arrested in the case of spreading the footage of a young woman being tortured by a promise of marriage.) മീനടം പുതുപ്പറമ്പിൽ വീട്ടിൽ രാഹുൽ രാജപ്പൻ (29) ആണ് അറസ്റ്റിലായത്.

ഇടുക്കി സ്വദേശിയായ യുവതി ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയപ്പോഴാണ് പ്രതിയുമായി പരിചയപ്പെടുന്നത്. തുടർന്ന് ഫോൺനമ്പർ വാങ്ങുകയും പരിചയം പ്രണയമാകുകയും ചെയ്തു. വിവാഹവാഗ്ദാനം നൽകി ലോഡ്ജിൽ എത്തിച്ചും യുവതിയുടെ വീട്ടിൽ വച്ചും പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഇതിനുശേഷം യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. യുവതി പോലീസിൽ പരാതി നൽകിയതിന് പിന്നാലെ പ്രതി ഒളിവിൽ പോയി.

ഉടുമ്പൻചോല സി.ഐ. പി.ഡി. അനൂപ്‌മോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചൊവ്വാഴ്ച കോട്ടയം മെഡിക്കൽ കോളേജിന് സമീപത്തുെവച്ച് അറസ്റ്റുചെയ്തു. നിരന്തര ഉപദ്രവംമൂലം രണ്ടുവർഷം മുമ്പ് ഭാര്യ ആത്മഹത്യചെയ്ത കേസിലും ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു. എസ്.ഐ. ബിൻസ്, എ.എസ്.ഐ. രജനി, സി.പി.ഒ.മാരായ സജിരാജ്, സിജോ, സുനീഷ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

See also  വിവാഹ പന്തൽ അഴിക്കുന്നതിനിടെ വിവാഹ വീട്ടിൽ യുവാവ് ഷോക്കടിച്ച് മരിച്ചു

Leave a Comment