ഭോപ്പാൽ (Bhoppal) : ചൂട് എണ്ണ നിറച്ചുവച്ചിരുന്ന പാനിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു. (A two-year-old man died after falling into a pan filled with hot oil.) തിങ്കളാഴ്ച രാത്രി മഹാരാഷ്ട്രയിലെ ഭോപാലിലെ നിഷാത്പുരയിൽ ആണ് സംഭവം ഉണ്ടായത്.
പ്രദേശത്തെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ രക്ഷിതാക്കൾക്കൊപ്പം എത്തിയതായിരുന്നു കുട്ടി. ഇവിടെ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ചൂട് എണ്ണ നിറച്ച് നിലത്തുവച്ചിരുന്ന പാത്രത്തിലേക്ക് കുട്ടി വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.