കരഞ്ഞതിന് ക്രൂര ശിക്ഷ ; മൂന്ന് വയസ്സുകാരിയെ പൊളളലേല്‍പ്പിച്ച മാതാപിതാക്കള്‍ അറസ്റ്റില്‍

Written by Web Desk1

Updated on:

അസ്സാം : നിര്‍ത്താതെ കരഞ്ഞ പെണ്‍കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താന്‍ മാതാപിതാക്കള്‍ ദേഹത്ത് ചൂടുള്ള എണ്ണ ഒഴിച്ചു. അസം കച്ചാര്‍ ജില്ലയിലെ സോനായി പ്രദേശത്താണ് സംഭവം. അമ്മ ജബദാസ് (22), പിതാവ് രാജ്ദീപ് ദാസ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് രംഗീര്‍ഖാരി പൊലീസ് ഔട്ട്പോസ്റ്റ് ഓഫീസര്‍ ഇന്‍-ചാര്‍ജ് ഹിമാക്ഷി നാഥ് പറഞ്ഞു.ഇവര്‍ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ബഹളം കേട്ട് എത്തിയ വീട്ടുടമസ്ഥന്‍ കുട്ടിയെ രക്ഷിക്കുകയും ദമ്പതികള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

സംഭവമറിഞ്ഞ് ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരും രംഗീര്‍ഖാരി പോലീസ് സ്റ്റേഷനിലെത്തി. കുഞ്ഞിനെ കൂടുതല്‍ ചികിത്സയ്ക്കായി സില്‍ചാര്‍ മെഡിക്കല്‍ കോളേജിലും ആശുപത്രിയിലേക്ക് മാറ്റി.

കുട്ടി ഇപ്പോള്‍ പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലാണെന്നും പനിയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെന്നും ചൈല്‍ഡ് ലൈന്‍ അംഗം പ്രശാന്ത് ദേബ് പറഞ്ഞു.
മ്പതികള്‍ക്കെതിരെ ഐപിസി 307 (കൊലപാതകശ്രമം), 335 (സ്വമേധയാ ഗുരുതരമായ പരിക്കേല്‍പ്പിക്കുക), 326 (വിവിധ അപകടകരമായ മാര്‍ഗങ്ങളോ ഉപകരണങ്ങളോ ഉപയോഗിച്ച് ഗുരുതര പരിക്കേല്‍പ്പിക്കുക), 120 ബി (ക്രിമിനല്‍ ഗൂഢാലോചന), 2015-ലെ ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ 75-ാം വകുപ്പ് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്

Related News

Related News

Leave a Comment