- Advertisement -
കടുത്ത വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി സഹപാഠിയുമായി അടുപ്പത്തിലാണെന്ന് കണ്ടെത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ സഹപാഠിയായ പതിനാലുകാരനെ കസ്റ്റഡിയിലെടുത്തു. ഇരുവരും പത്തനംതിട്ട ജില്ലയിലെ മലയോര മേഖലയിലെ സ്‌കൂളിലാണ് പഠിക്കുന്നത്. പെണ്‍കുട്ടി നിരവധി തവണ പീഡനത്തിനിരയായതായി പോലീസ് കണ്ടെത്തി.