കൊല്ലം (Kollam) : അയത്തിൽ വടക്കേവിള സ്വദേശി സുധീഷാണ് അറസ്റ്റിലായത്. മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിൽപ്പെട്ടയാളെ കൊല്ലം ഇരവിപുരം പൊലീസ് പിടികൂടി. മുക്കുപണ്ടങ്ങളിൽ 916 മുദ്ര വ്യാജമായി പതിപ്പിച്ച് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പണം തട്ടുന്നതാണ് സംഘത്തിൻ്റെ രീതി.
സുധീഷിനെതിരെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലായി നിരവധി കേസുകളുണ്ട്. ശൂരനാടുള്ള ഒളിസങ്കേതത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. സുധീഷിൻ്റെ സംഘത്തിൽപ്പെട്ട രണ്ട് സ്ത്രീകളെ അടുത്തിടെ ഇരവിപുരം പൊലീസ് പിടികൂടിയിരുന്നു. കൂടുതൽ സംഘാംഗങ്ങളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.