ബെംഗളൂരു (Bangalure) : കര്‍ണാടകയിലെ സ്വകാര്യ നഴ്സിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത നിലയില്‍. മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥി അനാമികയാണ് മരിച്ചത്. (A student of a private nursing college in Rnataka committed suicide. Anamika, a Malayali nursing student, died) ദയാനന്ദ് സാഗര്‍ കോളേജ് വിദ്യാര്‍ത്ഥിനിയാണ് അനാമിക. ഹോസ്റ്റല്‍ മുറിയില്‍ രാവിലെയാണ് മൃതദേഹം കണ്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശിനിയാണ് അനാമിക. ബുധനാഴ്ച രാവിലെ സഹപാഠികളാണ് മൃതദേഹം കണ്ടത്. തുടർന്ന് ഹോസ്റ്റൽ അധികൃതരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. കോളേജിൽ വിദ്യാർത്ഥിനി മനസിക പീഡനം അനുഭവിച്ചിരുന്നതായി സഹപാഠികൾ വെളിപ്പെടുത്തുന്നുണ്ട്. ഹരോഹള്ളി പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. കണ്ണൂരിൽ നിന്ന് ബന്ധുക്കൾ എത്തിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും .