Friday, April 4, 2025

കിടന്നുറങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയുടെ തലയിലൂടെ ലോറി യറിയിറങ്ങി ദാരുണാന്ത്യം….

Must read

- Advertisement -

പത്തനംതിട്ട (Pathanamthitta) കണ്ണങ്കര (Kannankara) യില്‍ വഴിയരികില്‍ കിടന്നിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. തലയിലൂടെ വാഹനം കയറിയിറങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇറച്ചിക്കോഴിയുമായി വന്ന ലോറി പിന്നോട്ടെടുത്തപ്പോള്‍ വാഹനം ഇയാളുടെ മുകളിലേക്ക് പാഞ്ഞുകയറിയെന്നാണ് സംശയം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. (Migrant worker was found dead on the roadside in Pathanamthitta)

പത്തനംതിട്ടയിലെ ഹെയ്‌ഡേ ഹോട്ടലി (Heyday Hotel, Pathanamthitta) ന് സമീപമാണ് തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. രാത്രിയോടെയാണ് സംഭവമുണ്ടായത്. സിസിടിവി ദൃശ്യങ്ങള്‍ (CCTV footage) ഉള്‍പ്പെടെ കേന്ദ്രീകരിച്ച് ഇറച്ചിക്കോഴിയുമായി വന്ന ലോറിയ്ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

മരിച്ചുകിടക്കുന്ന നിലയിലാണ് നാട്ടുകാര്‍ ഇയാളെ കണ്ടെത്തിയത്. പൊലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടേഴ്‌സ് മരണം സ്ഥിരീകരിക്കുകയായിരുന്നു. തൊഴിലാളി മദ്യലഹരിയില്‍ കിടക്കുകയായിരുന്നുവെന്നും സംശയമുണ്ട്.

See also  ലോറിയിൽ നിന്ന് മരത്തടികൾ ഒന്നിന് പിറകെ ഒന്നായി ദേഹത്തേക്ക് വീണു, ചുമട്ടുതൊഴിലാളിക്ക് അതിദാരുണ മരണം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article