തൃശ്ശൂർ (Thrissur) : ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിലെ ഷോപ്പില്‍ നിന്നും വാങ്ങിയ സമോസയില്‍ നിന്നും പല്ലിയെ കിട്ടിയതായി പരാതി. (Complaint that a lizard was found in a samosa bought from a shop at Iringalakuda bus stand). കൂടല്‍മാണിക്യം ബസ് സ്റ്റാന്റ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ബബിള്‍ ടീ എന്ന ഷോപ്പില്‍ നിന്നാണ് ബുധനാഴ്ച്ച ഉച്ചയോടെ ആനന്ദപുരം സ്വദേശിയായ തോണിയില്‍ വീട്ടില്‍ സിനി രാജേഷും മകനും ചായ കുടിച്ച ശേഷം മകള്‍ക്കായി രണ്ട് സമോസ പാഴ്‌സല്‍ വാങ്ങിയത്. വീട്ടിലെത്തി മകള്‍ സമോസ കഴിക്കുന്നതിനിടെയാണ് സമോസയ്ക്കുള്ളില്‍ നിന്നും പല്ലിയെ ലഭിക്കുന്നത്. രാജേഷ് ഉടന്‍ തന്നെ ഇരിങ്ങാലക്കുട ആരോഗ്യവിഭാഗത്തില്‍ പരാതി നല്‍കുകയും ചെയ്തു.
ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ ഷോപ്പില്‍ പരിശോധന നടത്തുകയും സമോസ ഇവിടെ നിര്‍മ്മിക്കുന്നതല്ലെന്നും കല്ലംകുന്ന് എ ബി ഫുഡ് പൊഡ്രക്റ്റ്‌സ് എന്ന സ്ഥാപനത്തില്‍ നിന്നും നിര്‍മ്മാണം നടത്തി വിതരണം നടത്തുന്നതാണെന്നുമാണ് ഷോപ്പില്‍ നിന്നും ലഭിച്ച വിശദീകരണം.
വേളൂക്കര ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ ഈ സ്ഥാപനത്തില്‍ പരിശോധന നടത്തിയതില്‍ ഇവിടെ ജോലി ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കാര്‍ഡ് എടുത്തതിന് ശേഷം മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്ന നിര്‍ദേശം നല്‍കി.സമോസയില്‍ നിന്നും പല്ലിയെ കണ്ടെത്തിയ സംഭവം ഫുഡ് സേഫ്റ്റി അധികൃതര്‍ക്ക് പരാതി കൈമാറിയിട്ടുണ്ടെന്നും അതിന് ശേഷം മാത്രം മറ്റ് നടപടികള്‍ ഉണ്ടാവുകയുള്ളു എന്നും ഇരിങ്ങാലക്കുട ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.