Thursday, April 17, 2025

പ്രണയ നൈരാശ്യം മൂലം യുവതിയുടെ വീട്ടിലെത്തി 23-കാരന്‍ തീകൊളുത്തി മരിച്ചു…

Must read

- Advertisement -

തൃശൂര്‍ (Thrissur) : തൃശൂര്‍ കുട്ടനെല്ലൂരിൽ യുവതിയുടെ വീട്ടിലെത്തി 23-കാരന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു. (A 23-year-old man committed suicide after reaching the woman’s house in Kuttanellur, Thrissur.) കണ്ണാറ സ്വദേശി, ഒലയാനിക്കല്‍ വീട്ടില്‍ അര്‍ജുന്‍ ലാലാണ് (23) മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

മരിച്ച അര്‍ജുന്‍ ലാലും യുവതിയും തമ്മിൽ പരിചയമുണ്ടായിരുന്നുവെന്നാണ് അര്‍ജുന്റെ സുഹൃത്തുക്കള്‍ പറയുന്നത്. എന്നാല്‍ ഒരു വര്‍ഷത്തോളും ഇരുവരും അകല്‍ച്ചയിലായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം അര്‍ജുന്‍ ഈ യുവതിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഇതോടെ യുവതിയും വീട്ടുകാരും യുവാവിനെ വിളിച്ച് ചിത്രം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ചിത്രം നീക്കം ചെയ്യില്ലെന്നും വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞ് അര്‍ജുന്‍ യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.

ഇതിനിടെ കഴിഞ്ഞ ദിവസം സുഹൃത്തുക്കള്‍ക്കിടയില്‍നിന്നാണ് അര്‍ജുന്‍ യുവതിയുടെ വീട്ടിലേക്ക് പോകുന്നത്. തുടര്‍ന്ന് യുവതിയുടെ വീടിനു പുറത്തുവെച്ച് പെട്രോള്‍ ദേഹത്ത് ഒഴിച്ച് സിറ്റൗട്ടില്‍ കയറി തീ കൊളുത്തുകയായിരുന്നു. ഇതിനിടെ യുവതിയുടെ വീടിന്റെ ചില്ലുകള്‍ യുവാവ് എറിഞ്ഞുടയ്ക്കുകയും ചെയ്തു.

വിവരമറിഞ്ഞെത്തിയ ഒല്ലൂര്‍ പോലീസാണ് പൊള്ളലേറ്റ നിലയില്‍ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ഗുരുതരമായി പൊള്ളലേറ്റ അര്‍ജുന്‍ ലാല്‍ ചികിത്സയിലിരിക്കെ തന്നെ മരണപ്പെടുകയായിരുന്നു. പോലീസ് ഇന്‍ക്വസ്റ്റ് നടപടികളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ഇപ്പോള്‍ കൊണ്ടുപോയിരിക്കുകയാണ്.

See also  വീട് നിർമ്മാണം വായ്പയെടുത്ത്; എഡിജിപി എം.ആർ .അജിത് കുമാറിന് വിജിലൻസിന്റെ ക്ലീൻ ചിറ്റെന്ന് സൂചന
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article